കൊടിയത്തൂർ: കേന്ദ്ര സർക്കാർ ദിനംപ്രതി ഇന്ധന വില വർധിപ്പിക്കുന്നതിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ പന്നിക്കോട് അങ്ങാടിയിൽ സായാഹ്ന ധർണ്ണ നടത്തി. എം.കെ ഉണ്ണി കോയയുടെ അധ്യക്ഷതയിൽ സിപിഐഎം കൊടിയത്തൂർ ലോക്കൽ സെക്രട്ടറി ഗിരീഷ് കാരക്കുറ്റി ഉദ്ഘാടനം ചെയ്തു.
ഗുലാം ഹുസൈൻ കൊളക്കാടൻ, സി ടി സി അബ്ദുള്ള, വി.കെ സജിത്ത് എന്നിവർ സംസാരിച്ചു. കരീം കൊടിയത്തൂർ സ്വാഗതവും ഉണ്ണികൃഷ്ണൻ കളകുടികുന്നത് നന്ദിയും പറഞ്ഞു.
Tags:
KODIYATHUR