കൊടിയത്തൂർ: എൻ.എം.എം.എസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി നഷ് വ മണിമുണ്ടയിലിനെ വീട്ടിലെത്തി ആദരിച്ച് കൊടിയത്തൂർ പഞ്ചായത്ത് ഭരണ സമിതി.
പാഠ്യ പാഠ്യേതര രംഗത്ത് കഴിവ് തെളിയിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി പ്രാേത്സാഹിപ്പിക്കുക എന്ന ഭരണ സമിതിയുടെ നയത്തിൻ്റെ ഭാഗമായാണ് ആദരവ് നൽകിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
ദിവ്യ ഷിബു ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. മറിയം കുട്ടിഹസ്സൻ, ആയിഷ ചേലപ്പുറം, വി ഷം ലൂലത്ത്, ടി.കെ അബൂബക്കർ, എം.ടി റിയാസ് സംബന്ധിച്ചു.
Tags:
KODIYATHUR