കൊടിയത്തൂര്‍: കേരളത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് സാരമായി പരിക്കേല്‍പ്പിക്കുന്ന വെള്ളാപ്പളളി നടേശന്റെ മലപ്പുറത്തെ കുറിച്ചുള്ള പരാമര്‍ശം അത്യന്ത്യം ആപല്‍ക്കരമാണെന്നും അദ്ദേഹത്തിനെതിരെ കേരള സര്‍ക്കാര്‍ നിയമ നടപടികള്‍ സ്വീകരിക്കുവാന്‍ ആര്‍ജവം കാണിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗം അസ്‌ലം ചെറുവാടി അഭിപ്രായപ്പെട്ടു.
നാടിന്‍ നന്മക്ക് നമ്മളൊന്നാകണം എന്ന തലക്കെട്ടില്‍ കൊടിയത്തൂര്‍ പഞ്ചായത്ത് നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ചില സാമുദായിക നേതാക്കന്മാര്‍ സവര്‍ണ ഫാസിസത്തിന്റെ അപ്പോസ്തലന്മാരായി രംഗത്ത് വരുന്നു എന്നത് അത്യന്തം അപകടകരമാണെന്നും അവര്‍ക്ക് അതിനുള്ള ഊര്‍ജം നല്‍കുന്നത് സി.പി.എം പോലെയുള്ള ഇടതുപക്ഷ സംഘടനകള്‍ തെരഞ്ഞെടുപ്പ് നേട്ടത്തിനായി സ്വീകരിക്കുന്ന വര്‍ഗ്ഗീകരണ നയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി ഹമീദ് അധ്യക്ഷനായി.
സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചരണാര്‍ഥം കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി ഹമീദിന്റെ നേതൃത്വത്തില്‍ രണ്ടുദിവസത്തെ സാഹോദര്യ പദയാത്ര സംഘടിപ്പിക്കും. ഏപ്രില്‍ 26ന് തോട്ടുമുക്കത്ത് നിന്നാരംഭിക്കുന്ന യാത്ര 27 ഞായറാഴ്ച കൊടിയത്തൂരില്‍ സമാപിക്കും. ചടങ്ങില്‍ പുതുക്കിയ വെല്‍ഫെയര്‍ ആംബുലന്‍സ് നാടിന് സമര്‍പ്പിക്കും. ഇ.എന്‍ നദീറ, ജ്യോതിബസു കാരക്കുറ്റി, സാലിം ജീറോഡ്, ടി കെ അബൂബക്കര്‍, ഹാജറ പി കെ, റഫീഖ് കുറ്റിയോട്ട് എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ:
'നാടിന്‍ നന്മക്ക് നമ്മളൊന്നാകണം' വെൽഫെയർ പാർട്ടി നേതൃസംഗമം അസ് ലം ചെറുവാടി ഉദ്ഘാടനം ചെയ്യുന്നു.
Tags:
KODIYATHUR