Trending

പൊറ്റമ്മൽ പഞ്ചായത്ത്‌ കുളം ശുചീകരിച്ചു.



ചെറുവാടി: ഏറെക്കാലമായി മാലിന്യങ്ങളും പായലും നിറഞ്ഞു ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്ന പൊറ്റമ്മൽ, തെനേങ്ങപറമ്പ് ഭാഗങ്ങളിൽ ഉള്ളവർ അലക്കാനും കുളിക്കാനും കുട്ടികൾ നീന്തൽ പരിശീലനത്തിനും ആശ്രയിച്ചിരുന്ന പഞ്ചായത്ത്‌ വക കുളം മെക് 7 ചെറുവാടി ടൗൺ ഹെൽത്ത് ക്ലബ് അംഗങ്ങൾ ശുചീകരിച്ചു.

വാർഡ് മെമ്പർ ആയിഷ ചേലപ്പുറത്ത് ഉദ്ഘാടനം ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾക്ക് കോർഡിനേറ്റർ അസീസ് കുന്നത്ത്, ട്രൈനർമാർ ഫിറോസ്ഖാൻ, ബീരാൻ കുട്ടി, അൻവർ, സുധീർ, സാമൂഹ്യ പ്രവർത്തകരായ പ്രൊ. ഒ.സി കരീം, അഷ്‌റഫ്‌ കൊളക്കാടൻ, കെ എച്ച് മുഹമ്മദ്‌, സി വി അബ്ദുല്ല, റിയാസുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. മജീദ് പൂഴികുന്നത്ത് ചായ സൽക്കാരം നടത്തി നന്ദി രേഖപ്പെടുത്തി.
Previous Post Next Post
Italian Trulli
Italian Trulli