സ്വാഗത സംഘം ചെയർമാൻ കെ.ടി ഉണ്ണിമോയി മാസ്റ്റർ സംസാരിക്കുന്നു.
കൊടിയത്തൂർ: ഏപ്രിൽ 30 ന് നടക്കുന്ന അൽ മദ്രസത്തുൽ ഇസ്ലാമിയ്യ തെയ്യത്തും കടവിൻ്റെ അറുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. തെയ്യത്തും കടവ് മദ്രസയിൽ മാനേജിംങ്ങ് കമ്മിറ്റി സെക്രട്ടറി പി.വി അബ്ദുൽ റഹ്മാന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കമ്മറ്റി പ്രസിഡണ്ട് എം.എ അബ്ദുസ്സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മുൻ സെക്രട്ടറി കെ.ടി ഉണ്ണി മോയി മാസ്റ്റർ, വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ, കെ.ടി ഷരീഫ് മാസ്റ്റർ, പി അബൂബക്കർ സുല്ലമി, കെ.എം മുനവ്വിർ മാസ്റ്റർ, ടി.കെ അഹമ്മദ് കുട്ടി, എം.ടി.ആതിഖ എന്നിവർ സംസാരിച്ചു.
എ.എം മുഹമ്മദാലി ഹാജി, എം.എ അബ്ദുസ്സലാം മാസ്റ്റർ, കെ.സി സുൽത്താൻ (രക്ഷാധികാരികൾ), കെ.ടി ഉണ്ണിമോയി മാസ്റ്റർ (ചെയർമാൻ), കെ.ഇ ഷമീം (ജനറൽ കൺവീനർ), ടി.കെ അബൂബക്കർ മാസ്റ്റർ (ട്രഷറർ), കെ.ടി ശരീഫ് മാസ്റ്റർ (പ്രോഗ്രാം), ഫൈസൽ പുതുക്കുടി (പ്രചരണം), റഫീഖ് കുറ്റിയോട്ട് (വളണ്ടിയർ), നാസർ കൊളായി (സ്വീകരണo), ടി.കെ അഹ്മദ് കുട്ടി (റഫ്രഷ്മെന്റ്), വി.കെ മരക്കാർ (ലൈറ്റ് & സൗണ്ട്) എന്നിവരടങ്ങുന്ന നൂറ്റിയൊന്നംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. പ്രിൻസിപ്പൽ
കെ.ഇ ഷമീം സ്വാഗതവും വൈസ് ചെയർമാൻ ജാഫർ പുതുക്കുടി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR