കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂര്‍ സ്വദേശിനിയും ഐ.എസ്.ആർ.ഒ 'യുവിക' പ്രോഗ്രാമിലേക്ക് കേരളത്തിൽ നിന്ന് സെലക്ഷൻ ലഭിച്ച 10 പേരിലെ മിടുക്കിയുമായ പുറായില്‍ ആയിശ റുഫൈദക്ക് അനുമോദനവും ക്യാഷ് അവാർഡും നൽകി.
റുഫൈദ അക്ഷര ലോകത്തേക്ക് ആദ്യചുവട് വെച്ച ദാറുല്‍ഹിക്കം സുന്നി മദ്റസ മാനേജ്മെന്റ് കമ്മറ്റിയാണ് ഏറെ ഊഷ്മളമായ പരിപാടി സംഘടിപ്പിച്ചത്.
മദ്രസയില്‍ ഇപ്പോൾ +2വിന് പഠിക്കുന്ന റുഫൈദ നേരത്തെ എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ്, എസ്.എ ഫൗണ്ടേഷൻ
സ്കോളര്‍ഷിപ്പ് എന്നിവയും നേടിയിട്ടുണ്ട്.
എസ്.എം.എ കോഴിക്കോട് ജില്ലാ സെക്രട്ടറി കെഎം അബ്ദുല്‍ ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ടികെ അഹമ്മദ് മാസ്റ്റര്‍, വി.വി ഉണ്ണിമോയി, എൻ.കെ അബ്ദുല്‍ റഹ്മാന്‍, കെ അബ്ദുല്‍ ഹക്കീം മാസ്റ്റര്‍ എന്നിവര്‍ ഉപഹാരങ്ങൾ വിതരണം ചെയ്തു.
ഒരു ദിവസം പോലും ലീവാക്കുകയോ ക്ലാസ് ഒഴിവാക്കാതെ മദ്റസ പഠനത്തോടൊപ്പം തന്നെ ഭൗതിക പഠനവും പല സ്കോളര്‍ഷിപ്പ് പരീക്ഷകളിലും പങ്കെടുത്ത് അഭിമാനകരമായ നേട്ടമാണ് റുഫൈദ നേടിയെടുത്തതെന്ന് അനുമോദനപ്രസംഗത്തിൽ നേതാക്കള്‍ പറഞ്ഞു.
മുഹമ്മദ് മുസ്ല്യാര്‍ എം, സുൽഫീക്കറലി, ശിഹാബ് കുന്നത്ത്, റിയാസ് സി.കെ, നൗഷാദ് കൊടിയത്തൂർ, ഫാസിൽ കെ എന്നിവര്‍ ആശംസകള്‍ നേർന്നു. സദർ മുഅല്ലിം അശ്റഫ് സഖാഫി സ്വാഗതവും സാദിഖലി സഅദി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR