കൊടിയത്തൂർ: തെയ്യത്തും കടവ് കുറ്റ്യോട്ട് പരേതനായ കോയാമു എന്ന സഈദ് മൗലവിയുടെയും സഹധർമ്മിണി ആമിന ഹജ്ജുമ്മയുടെയും കുടുംബ സംഗമവും ആമിന ഹജ്ജുമ്മയെ ആദരിക്കലും സംഘടിപ്പിച്ചു.
കോട്ടമ്മൽ കൊടിയത്തൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംഗമത്തിൽ മക്കളും പേരമക്കളും ബന്ധു മിത്രാധികളുമായി നൂറിൽ പരമാളുകൾ പങ്കെടുത്തു. തെയ്യത്തും കടവ് ഉണ്ണിപ്പോക്കു വംശ പരമ്പരയിൽപ്പെട്ടതാണ് മൗലവിയുടെ കുറ്റിയോട്ട് കുടുംബം.
സംഗമം കൊടിയത്തൂർ മഹല്ല് ഖാദി എം.എ അബ്ദുസ്സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കുടുംബ ബന്ധങ്ങൾ ഈട്ടിയുറപ്പിക്കുക എന്നുള്ളത് ഇസ്ലാമിലെ ആഘോഷങ്ങളുടെ ഒരു പ്രധാന ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കബീർ കുറ്റിയോട്ട് അധ്യക്ഷത വഹിച്ചു.
എൺപതിന്റെ നിറവിലെത്തിയ ഗൃഹനാഥ ആമിന ഹജ്ജുമ്മയെ മക്കളായ സാബിറ, റഫീഖ്, നസീമ, കബീർ, ജമാൽ എന്നിവർ സംയുക്തമായി പൊന്നാടയണിയിച്ച് ആദരിച്ചു. പട്ടിണിയുടെയും വറുതിയുടയും കാലത്ത് സമീപത്തെ ധനിക വീടുകളിൽ ജോലിയെടുത്ത് മക്കളെ വളർത്തുകയും വിദ്യ അഭ്യസിപ്പിക്കുകയും ചെയ്തത് മക്കൾ അനുസ്മരിച്ചു.
കെ.സി ഹുസൈൻ തേക്കുമ്പാലി, വഹാബ് മാസ്റ്റർ ചെറുകയിൽ, കെ.ടി ഉണ്ണിമോയി മാസ്റ്റർ, മൈമൂന ടീച്ചർ കൂടാരം, ടി.കെ അബൂബക്കർ മാസ്റ്റർ, കെ.ടി ശരീഫ് മാസ്റ്റർ, എ.എം നിസാർ ഹസൻ, സി.പി കുഞ്ഞി ഫാത്തിമ, കുഞ്ഞാലി മൂലത്ത്, പുതിയോട്ടിൽ മുഹമ്മദ്, കാദർ കുന്നത്ത്, മുഹമ്മദലി ചോണാട്, അബ്ദുറഹ്മാൻ മുറത്തു മൂല, റസീന തൃക്കളയൂർ, മൈമൂന കിളിയണ്ണി, സി.പി അബ്ദുറഹ്മാൻ, മജീദ് വൈശ്യം പുറം, ജസീൽ വാഹിദ് എന്നിവർ സംസാരിച്ചു. കുടുംബാംഗങ്ങളുടെ കലാ പരിപാടികളും അരങ്ങേറി. റഫീഖ് കുറ്റിയോട്ട് സ്വാഗതവും ജമാൽ കുറ്റിയോട്ട് നന്ദിയും പറഞ്ഞു.
Tags:
KODIYATHUR