Trending

സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.



കൊടിയത്തൂർ: തെയ്യത്തും കടവ് അൽ മദ്രസ്സത്തുൽ ഇസ്ലാമിയ്യയുടെ 65-ാം വാർഷിക സംഘാടക സമിതി ഓഫീസിൻ്റെ ഉദ്ഘാടനം ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ അസോസിയേഷൻ പ്രസിഡൻ്റ് ജ. സുബൈർ കൊടപ്പന നിർവ്വഹിച്ചു.


ഏപ്രിൽ 30ന് നടക്കുന്ന വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികളുടെ കലാപരിപാടികൾ,പൂർവ്വ വിദ്യാർത്ഥി - അധ്യാപക സംഗമം, വനിതാ സംഗമം, വാർഷിക സ്പെഷ്യൽ പതിപ്പ് തുടങ്ങിയ പരിപാടികളും നടക്കും.

പി.കെ അബ്ദുറസാഖ്, കെ കുഞ്ഞോയി മാസ്റ്റർ, കെ.സി.സി ഹുസൈൻ, പി.വി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ കെ.ടി ഉണ്ണിമോയി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശമീം കാവിൽ സ്വാഗതം പറഞ്ഞു. കെ.ടി മെഹ്ബൂബ് നന്ദി പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli