കൊടിയത്തൂർ ജി എം യുപി സ്കൂൾ 115ാം വാർഷികം മാപ്പിള പ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്യുന്നു.
കൊടിയത്തൂർ: കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 4 ദിവസമായി നടന്നു വരുന്ന "സെലസ്റ്റിയ" 25 വൈവിധ്യങ്ങൾ കൊണ്ട് മികവുറ്റ തായി. ഭൂമിയുടെ ഉത്ഭവം മുതൽ ഭാരതത്തിന്റെ ഭരണ ഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യവും മതേതരത്വവും കാത്തു സൂക്ഷിക്കണം എന്ന സന്ദേശം ഉൾക്കൊള്ളുന്ന വിവിധ പ്ലോട്ടുകൾ ഉൾപ്പെടുത്തിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഏറെ വിസ്മയം തീർത്തു.
പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ കലാ സായാഹ്നം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റഷീദ് കുയ്യിൽ അധ്യ ക്ഷത വഹിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, വാർഡ് മെമ്പർ ടി കെ അബൂബക്കർ മാസ്റ്റർ, ഹെഡ്മാസ്റ്റർ ഇ കെ അബ്ദുൽ സലാം, എസ് എം സി ചെയർമാൻ ഫൈസൽ പുതുക്കുടി, എം പി ടി എ ചെയർ പേഴ്സൺ പി ഹസീന, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ടി ടി അബ്ദു റഹ്മാൻ, കുടുംബം റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എ എം നിസാർ അഹമ്മദ്, സ്റ്റാഫ് സെക്രട്ടറി ഫൈസൽ പാറക്കൽ, സീനിയർ അസി. എം കെ ഷക്കീല തുടങ്ങിയവർ സംസാരിച്ചു.
സുലൈഖ വലപ്ര, എം പി ജസീദ, കെ സാറ, എൻ സന്ധ്യ, സ്വപ്ന മാത്യു, പി അനിത, കെ ഷിബില, യു റുബീന തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
EDUCATION