പോസ്‌റ്റോഫീസിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
കൊടിയത്തൂര്‍: ഭരണഘടനയെ നോക്കുകുത്തിയാക്കി നിയമ നിര്‍മാണത്തെ ദുരുപയോഗം ചെയ്യുകയാണ് വഖ്ഫ് ബില്ലിലൂടെ സംഘ്പരിവാര്‍ ചെയ്യുന്നതെന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം അസ്‌ലം ചെറുവാടി. വഖ്ഫ് നിയമ ഭേദഗതിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന അനുവദിച്ച മൗലികാവകാശങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള നിയമനിര്‍മ്മാണം നിലനില്‍ക്കില്ലെന്നും പ്രസ്തുത നിയമം തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വഖ്ഫ് നിയമഭേദഗതി സംഘ് പരിവാറിന്റെ മുസ്ലിം വംശഹത്യപദ്ധതിയാണെന്നും വംശീയ ഭീകരതക്കെതിരെ ജനം തെരുവിലിറങ്ങുമെന്നും പ്രതിഷേധ മാര്‍ച്ചില്‍ മുദ്രാവാക്യം ഉയര്‍ന്നു.
പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി ഹമീദ് അധ്യക്ഷനായി. ടി കെ അബൂബക്കര്‍, റഫീഖ് കുറ്റിയോട്ട്, എം.വി അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ മാര്‍ച്ചിന് ജ്യോതിബസു കാരക്കുറ്റി, ഹാജറ പി കെ, സാലിം ജീറോഡ്, സിവി അബ്ദുറഹിമാന്‍, ഹനീഫ കെ.പി, മന്‍സൂര്‍, ഷഫീഖ് പി, അബ്ദുല്ല മായത്തൊടി, ഫാത്തിമ എന്‍.ഇ എന്നിവര്‍ നേതൃത്വം നല്‍കി.
ഫോട്ടോ: വഖ്ഫ് നിയമഭേദഗതി ബില്ലിനെതിരെ കൊടിയത്തൂര്‍ പോസ്റ്റ് ഓഫീസിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് സംസ്ഥാന കമ്മിറ്റി അംഗം അസ്‌ലം ചെറുവാടി ഉദ്ഘാടനം ചെയ്യുന്നു.
Tags:
KODIYATHUR