ഗോതമ്പറോഡ്: എരഞ്ഞിമാവില്‍ നടന്ന വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഗോതമ്പറോഡ് - വടക്കുവീട്ടില്‍ റഊഫിന്റെ ചികിത്സാ സഹായത്തിനായി രൂപീകരിച്ച കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം ഗോതമ്പറോഡില്‍ കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍ നിര്‍വഹിച്ചു.
സഹായ ഫണ്ടിലേക്ക് വിവിധ സന്നദ്ധ സംഘടനകള്‍ സമാഹരിച്ച തുക ചടങ്ങില്‍ കൈമാറി.
കണ്‍വീനര്‍ പുതിയോട്ടില്‍ മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി. സഹായ കമ്മിറ്റി ചെയര്‍മാന്‍ പി അബ്ദുസത്താര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
ഏപ്രില്‍ 14നാണ് റഊഫ് - നസീറ ദമ്പതിമാര്‍ സഞ്ചരിച്ച ബൈകിന് പിറകെ നിയന്ത്രണം വിട്ടുവന്ന കാറിടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്തുവെച്ച് തന്നെ നസീറ മരണപ്പെട്ടു.
ചെറിയ പരിക്കുകളോടെ മൂന്നാംക്ലാസുകാരി മകള്‍ അപകടനില തരണം ചെയ്‌തെങ്കിലും റഊഫ് ഗുരുതരാവസ്ഥയിലാണ്.
തലക്കും വലതു കാലി
നും സാരമായ പരിക്കുണ്ട്. ഒരു സര്‍ജറി പൂര്‍ത്തിയായി. റഊഫിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രാര്‍ഥനയിലാണ് നാടും കുടുംബവും.
വാര്‍ഡ് മെംബര്‍ കോമളം തോണിച്ചാല്‍, സി.ടി.സി അബ്ദുല്ല, ബഷീറുദ്ധീന്‍ പുതിയോട്ടില്‍, എന്‍.എസ്.വി.ക്യു പ്രതിനിധി ഫിറോസ് നെല്ലിക്കാപറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:
KODIYATHUR