കൊടിയത്തൂർ: എൻ എം എം എസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ പി.ടി.എം ഹൈസ്കൂൾ വിദ്യാർത്ഥി നഷ് വ മണിമുണ്ടയിലിനെ ലിന്റോ ജോസഫ് എംഎൽഎ യുവധാര ഗ്രന്ഥശാല കാരക്കുറ്റിയിലെ പ്രവർത്തകരോടൊപ്പം റാങ്ക് ജേതാവിന്റെ വീട്ടിൽ ചെന്ന് ആദരിച്ചു.
ഗ്രന്ഥശാല പ്രസിഡന്റ് കെ സി മുഹമ്മദ് നജീബിന്റെ അധ്യക്ഷതയിൽ ലിന്റോ ജോസഫ് എംഎൽഎ റാങ്ക് ജേതാവിന് ഉപഹാരം നൽകി. എം കെ അബ്ദുസ്സലാം, ബിജു വിളക്കോട് എന്നിവർ സംസാരിച്ചു.
ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി സ്വാഗതവും ലൈബ്രറിയൻ സുനിൽ പി പി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR