ചെറുവാടി: കേന്ദ്ര വഖഫ് ബിൽ മുസ്ലിം വംശഹത്യയുടെ തുടർച്ച എന്ന തലക്കെട്ടിൽ എസ്.ഐ.ഒ, സോളിഡാരിറ്റി കൊടിയത്തൂർ ഏരിയ കമ്മിറ്റി സംയുക്തമായി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി വഖഫ് ബിൽ കത്തിച്ചു.
ഇന്നലെ രാത്രി ചുള്ളിക്കാപറമ്പിൽ വെച്ച് നടന്ന പ്രതിഷേധ പരിപാടിക്ക് സോളിഡാരിറ്റി കൊടിയത്തൂർ ഏരിയ പ്രസിഡന്റ് തസ്‌നീം കൊടിയത്തൂർ നേതൃത്വം നൽകി. മുസ്ലിം സമുദായം സ്വന്തം വിയർപ്പിൽ നിന്ന് നൽകി വളർത്തിയ ഇന്ത്യയിലെ സ്വത്തുക്കൾ അന്യായമായി കൈയേറാനുള്ള ആർ.എസ്.എസ് നീക്കമാണ് നിയമനിർമാണത്തിലൂടെ നടക്കുന്നതെന്നും പ്രതിഷേധം ഇനിയും തുടരുമെന്നും തസ്‌നീം വ്യക്തമാക്കി.
സോളിഡാരിറ്റി കൊടിയത്തൂർ ഏരിയ സെക്രട്ടറി സജ്ജാദ് ഹിബത്തുള്ള, സമിതി അംഗങ്ങളായ മൻസൂർ, ശിഹാബ്, മുഹമ്മദ്, എസ്.ഐ.ഒ കൊടിയത്തൂർ ഏരിയ സെക്രട്ടറിയറ്റ് അംഗങ്ങളായ തൻസീഹ് അലീഫ് എന്നിവർ പങ്കെടുത്തു.
Tags:
KODIYATHUR