കൊടിയത്തൂർ സി എച്ച് കൾച്ചറൽ സൊസൈറ്റിയുടെ പെരുന്നാൾ കിറ്റ് വിതരണം, പ്രസിഡണ്ട് സലാം എളങ്ങലിനെ ലിസ്റ്റ് ഏൽപ്പിച്ചുകൊണ്ട് കെ.എം.സി.സി ഖത്തർ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ഇ.എ നാസർ ഉദ്ഘാടനം ചെയ്യുന്നു.സി.എച്ച് സൊസൈറ്റി പെരുന്നാൾ കിറ്റുകൾ നൽകി.
കൊടിയത്തൂർ: സി.എച്ച് മുഹമ്മദ് കോയ കൾച്ചറൽ സൊസൈറ്റിയുടെ പെരുന്നാൾ കിറ്റ് വിതരണം, പ്രസിഡന്റ് സലാം എള്ളങ്ങളിലിനെ ലിസ്റ്റ് ഏൽപ്പിച്ചു കൊണ്ട് കെ.എം.സി.സി ഖത്തർ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ഇ.എ നാസർ ഉദ്ഘാടനം ചെയ്തു. റിലീഫ് കമ്മിറ്റി കൺവീനർ ഇ കെ മായിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ട് കെ.പി അബ്ദുറഹ്മാൻ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഇ.എ ജബ്ബാർ, വാർഡ് മുസ്ലിം ലീഗ് ട്രഷറർ പുതിയോട്ടിൽ മുഹമ്മദലി, കോട്ടമ്മൽ ബിച്ചിമാൻ, ഇ മോയിൻ മാസ്റ്റർ, പി.വി നൗഷാദ് മാസ്റ്റർ, സി മൻസൂർ, മുജീബ് ചുങ്കത്ത് തുടങ്ങിയവർ സംസാരിച്ചു.
Tags:
KODIYATHUR