കൊടിയത്തൂർ: കേരളാ സ്റ്റേററ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ ജോ: സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വളപ്പിൽ വീരാൻകുട്ടിയെ കെ എസ് എസ് പി യു കൊടിയത്തൂർ യൂണിറ്റ് ആദരിച്ചു.
അനുമോദന യോഗത്തിൽ കെ.പി അബ്ദുസ്സലാം, കെ.ടി അബ്ദുൽ മജീദ്, സി.ടി അബ്ദുൽ ഗഫൂർ, എം.സി മുഹമ്മദ് അൻവർ, കെ അബ്ദുൽ മജീദ്, പി. അലിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.
യൂണിറ്റ് പ്രസിഡൻ്റ് അബൂബക്കർ പുതുക്കുടിയുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗത്തിൽ സെക്രട്ടറി പി.ടി അബൂബക്കർ നന്ദി പ്രകാശിപ്പിച്ചു.
Tags:
KODIYATHUR