ക്രാഡിൽ അംഗൻവാടിയിലേക്കുള്ള കളി യുപകരണങ്ങൾ ദിവ്യ ഷിബു നൽകുന്നു.
കൊടിയത്തൂർ: അംഗൻവാടികളുടെ ആധുനിക വൽക്കരണത്തിൻ്റെ ഭാഗമായി നവീകരിച്ച കൊടിയത്തൂർ പഞ്ചായത്തിലെ ക്രാഡിൽ അംഗൻവാടി ഉദ്ഘാടനം ചെയ്തു. പതിനാറാം വാർഡിൽ പെട്ട കഴുത്തൂട്ടിപ്പുറായി അങ്കണവാടിയാണ് ക്രാഡിൽ അംഗൻവാടിയാക്കി മാറ്റിയത്.
ഇതിൻ്റെ ഭാഗമായി ശിശു സൗഹൃദ കസേരകൾ, ബെഞ്ചുകൾ, നിലത്ത് മാറ്റ് വിരിക്കൽ എന്നിവ പൂർത്തിയാക്കുകയും കളിപ്പാട്ടങ്ങൾ നൽകുകയും ചെയ്തു. ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അംഗൻവാടികളും ക്രാഡിൽ അംഗൻവാടികളാക്കുന്നതിൻ്റെ ഭാഗമായി 7 അംഗൻവാടികൾ ഇതിനോടകം ആധുനിക വൽക്കരിച്ചിട്ടുണ്ട്.
ഒന്നാം വാർഡിലെ അംഗൻവാടിയിൽ ക്രഷ് സംവിധാനമൊരുക്കാനും മറ്റ് അംഗൻവാടികൾ ആധുനിക വൽക്കരിക്കുന്നതിനും നടപടിയാരംഭിച്ചിട്ടുണ്ട്. ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടിഹസ്സൻ, വാർഡ് മെമ്പർമാരായ എം.ടി റിയാസ്, ടി.കെ അബൂബക്കർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ പി.കെ ലിസ, അംഗൻവാടി ടീച്ചർമാരായ പ്രേമ കുമാരി, നസ്രീന, എന്നിവരും കെ ഹസ്സൻകുട്ടി, എൻ ഹുസൈൻ, കെ. അബ്ദു റഹ്മാൻ, നൗഷാദ് കൊടിയത്തൂർ, ടി. അഹമ്മദ്, കെ ഷംസുദ്ധീൻ, നജീബ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Tags:
EDUCATION