കൊടിയത്തൂർ: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും വ്യാപനത്തിനും എതിരെ ബോധവൽക്കരണ പരിപാടിയുമായി സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കൊടിയത്തൂർ മേഖല കമ്മിറ്റി മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ ഗ്രാമ സഞ്ചാരം സംഘടിപ്പിച്ചു.
ചെറുവാടിയിൽ നിന്ന് ആരംഭിച്ച ഗ്രാമ സഞ്ചാരം ചെറുവാടി ഖാളി എം അബ്ദുൽ അസീസ് ഫൈസി ഫ്ലാഗ് ഓഫ് നിർവഹിച്ചു. മേഖലാ ചെയർമാൻ ഷബീർ ചെറുവാടി അധ്യക്ഷനായി. മേഖലാ കൺവീനർ എൻ രവീന്ദ്രകുമാർ സ്വാഗതം പറഞ്ഞു. ദേശീയ അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല മുഖ്യ പ്രഭാഷണം നടത്തി.
സൗത്ത് കൊടിയത്തൂർ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്, എസ് പി സി വളണ്ടിയർമാർ, ബഹുജനങ്ങൾ ഗ്രാമ സഞ്ചാരത്തിൽ പങ്കാളികളായി. കൊടിയത്തൂരിൽ സമാപന ചടങ്ങ് കുന്നമംഗലം എംഎൽഎ അഡ്വക്കറ്റ് പി ടി എ റഹീം ഉദ്ഘാടനം ചെയ്തു.
മേഖല രക്ഷാധികാരി ഇ രമേശ് ബാബു, അസീസ് കുന്നത്ത്, ഗുലാം ഹുസൈൻ കൊളക്കാടൻ, സി ടി സി അബ്ദുള്ള, വി വി നൗഷാദ്, എംകെ ഉണ്ണിക്കോയ, നാസർ കൊളായി, കരീം കൊടിയത്തൂർ, സാബിറ തറമ്മൽ, പി പി സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
ചില്ലേഴ്സ് ഗ്രൂപ്പ് കൊടിയത്തൂരിന്റെ ഗായകരായ ടി കെ ഹനീഫ, സാജിദ് കുണ്ടുകുളി, ബഷീർ എം, മനാഫ് കുയിൽ എന്നിവർ ലഹരി വിരുദ്ധ ഗാന വിരുന്ന് ഒരുക്കി. സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റി സ്വാഗതവും അനസ് താളത്തിൽ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR