ചെറുവാടി: സമസ്ത സമുദായത്തിന് അന്തസ്സുണ്ടാക്കിയ പ്രസ്ഥാനമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു. ചെറുവാടി നുസ്റത്തുദ്ധീൻ മദ്രസയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്രസാ വിദ്യാഭ്യാസത്തിലൂടെ ഉത്തമ പൗരന്മാരെ വാർത്തെടുക്കലാണ് ലക്ഷ്യമാക്കുന്നത്. സമകാലിക സാഹചര്യം മലീമസമാണെന്നും ലഹരി പോലെയുള്ള മാരക വിപത്തുകൾ സമൂഹത്തെ പിടിമുറുക്കുന്നതായും ഇതിനെതിരെ രക്ഷിതാക്കൾ ജാഗരൂകരാവണമെന്നും തങ്ങൾ പറഞ്ഞു.
സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് തങ്ങൾ ഉപഹാരം നൽകി. നവാഗതർക്ക് ആദ്യാക്ഷരം എഴുതി കൊടുത്ത് പഠനാരംഭം കുറിച്ചു.
പ്രസിഡന്റ് എസ്.എ നാസർ അധ്യക്ഷനായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
സി.കെ കാസിം, കെ.വി അബ്ദുറഹ്മാൻ, പി.ജി മുഹമ്മദ്, ടി.എ ഹുസൈൻ ബാഖവി, സി.കെ ബീരാൻ കുട്ടി, മൊയ്തീൻ പുത്തലത്ത്, കെ ഹസ്സൻ കുട്ടി, അമ്പലക്കണ്ടി മുഹമ്മദ് ശരീഫ്, മജീദ് മൂലത്ത്, വൈത്തല അബൂബക്കർ, സാദിഖ് കുറിയേടത്ത്, വി മുഹ്സിൻ അശ്അരി, വി ഉണ്ണി മാമു മാസ്റ്റർ, അസീസ് ചാത്തപ്പറമ്പ്, മോയിൻകുട്ടി കുളങ്ങര, ഷബീർ മുസ്‌ലിയാർ, യഹ് ഖൂബ് മുസ്ലിയാർ, അബ്ദുല്ല മുസ്‌ലിയാർ, സി.എ ശുകൂർ മാസ്റ്റർ, ഹുസൈൻ കൊന്നാലത്ത്, ഷാഫി ചുള്ളിക്കാപറമ്പ്, ബംഗാളത്ത് മുജീബ്, എസ് മൻസൂർ, കെ.വി നിയാസ്, ഷാജു റഹ്മാൻ പ്രസംഗിച്ചു.
Tags:
KODIYATHUR