Trending

'സാദരം' സർഗ സംഗമവും യാത്രയയപ്പും ഒരുക്കി.



മുക്കം: പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി ഉപജില്ലാ അധ്യാപക സർഗ സംഗമവും സർവീസിൽ നിന്ന് വിരമിക്കുന്ന വിദ്യാരംഗം ജില്ലാ കൗൺസിലർ ജി അബ്ദു റഷീദ്, ഉപജില്ലാ കോഡിനേറ്റർ കെ.വി ജെസ്സിമോൾ എന്നിവർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു.


മുക്കം മുളഞ്ചോലയിൽ നടന്ന സംഗമം കോഴിക്കോട് ജില്ലാ വിദ്യാരംഗം കോർഡിനേറ്ററും കവിയുമായ ബിജു കാവിൽ ഉദ്ഘാടനം ചെയ്തു. മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.ദീപ്തി ആധ്യക്ഷത വഹിച്ചു.


വിരമിക്കുന്നവർക്കുള്ള ഉപഹാര സമർപ്പണം ഉദ്ഘാടകൻ നിർവ്വഹിച്ചു. ഉപജില്ലാ വിദ്യാരംഗം സ്ഥാപക കോഡിനേറ്ററും പിന്നണി ഗായകനുമായ എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകരുടെ സർഗ സൃഷ്ടികളും വാർഷിക പ്രവർത്തന റിപ്പോർട്ടും ഉൾപ്പെടുത്തി തയ്യാറാക്കിയ നിതാരാ മാഗസിൻ ചടങ്ങിൽ പ്രകാശനം ചെയ്തു.


വിദ്യാരംഗം ജില്ലാതല സാഹിത്യരചനാ മത്സരത്തിലെ കവിതാ രചന പുരസ്‌കാര ജേതാവ് സ്മിന, ചിത്ര രചന പുരസ്‌കാര ജേതാവ് മുഹമ്മദ് ഇർഷാദ് എന്നിവർക്കുള്ള ഉപഹാരം സമ്മാനിച്ചു. സർഗ വേളയിൽ അധ്യാപകരുടെ കഥ, കവിത, അനുഭവം, പാട്ട് എന്നിവ അരങ്ങേറി.


ബാൽരാജ്, കെ.സി ഹാഷിദ്, മുഹമ്മദലി, ധന്യ, മോളി വർഗീസ്, പ്രവിത, മീന ജോസഫ്, ടിയാര, പ്രിയ, അക്ഷര തുടങ്ങിയവർ ആശംസകൾ നേർന്നു. ജി അബ്ദു റഷീദ്, കെ.വി ജെസ്സിമോൾ മറുമൊഴി നടത്തി. ടി റിയാസ് സ്വാഗതവും കെ ഫസീല നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli