കൊടിയത്തൂർ: ബാംഗ്ലൂർ സി.വി രാമൻ റിസർച്ച് ഇൻസ്റ്റിട്യൂട്ടിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ കോടഞ്ചേരി ഗവണ്മെന്റ് കോളേജ് ഫിസിക്സ് ഡിപ്പാർട്മെന്റ് മേധാവി ഡോ. പി.കെ ഷബീബിനെ സൗഹൃദം കൊടിയത്തൂരിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ഉപഹാരം നൽകി. അനുമോദന ചടങ്ങിൽ സൗഹൃദം കൊടിയത്തൂർ വർക്കിംഗ് ചെയർമാൻ കെ.പി.യു അലി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ: സുഫിയാൻ ചെറുവാടി, സൗഹൃദം കൊടിയത്തൂർ കൺവീനർ കെ.സി അൻവർ, ഡോ: ഒ.സി കരിം, ഡോ. എം.എ അജ്മൽ, ഹരിദാസൻ മാസ്റ്റർ, മാധവൻ കുളങ്ങര, മജീദ് പുളിക്കൽ, ശരീഫ് അമ്പലക്കണ്ടി, കെ.ടി ഹമീദ്, കെ.വി സലാം മാസ്റ്റർ, ശക്കീബ് കൊളക്കാടൻ, ടി.പി അബ്ദുല്ല എന്നിവർ സംസാരിച്ചു. ഡോ. പി.കെ ഷബീബ് മറുപടി ഭാഷണം നടത്തി.
Tags:
KODIYATHUR