Trending

സലഫി സ്കൂൾ സഹവാസ ക്യാമ്പ് പഠന വഴിയിൽ വ്യവസായ ശാലയും.



കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ഏറ്റവും വലിയ വ്യവസായ ശാല സന്ദർശിച്ചു കൊണ്ടായിരുന്നു സലഫി സ്കൂൾ കുട്ടികളുടെ സഹവാസ ക്യാമ്പ് സമാപിച്ചത്. വീടുകളിൽ ദിനേന പാക്കറ്റ് രൂപത്തിൽ എത്തുന്ന പാചക എണ്ണയുടെ ശാസ്ത്രീയമായ ഉൽപ്പാദന പ്രക്രിയ കാണാൻ കഴിഞ്ഞത് കുട്ടികളിൽ അത്ഭുതത്തിന് വകയായി.

രണ്ടുദിവസമായി നടന്നുകൊണ്ടിരിക്കുന്ന സഹവാസ ക്യാമ്പിൻ്റെ ഒരു സെഷനിലെ ഫീൽഡ് ട്രിപ് സമാപിച്ചത് പന്നിക്കോട്ടുള്ള കോക്കനട്ട് കോംപ്ലക്സ് സന്ദർശിച്ചുകൊണ്ടാണ്.അവധിക്കാലത്ത് ഉല്ലാസത്തിന്റെ രസച്ചരട് പൊട്ടിക്കാതെ പേപ്പർ ബാഗ് നിർമ്മാണത്തിലും നാടൻപാട്ട് ആസ്വാദനത്തിലും കുട്ടികൾ പങ്ക് കൊണ്ടു. റോളർ സ്കേറ്റിംഗ് പരിശീലനം കുട്ടികൾക്ക് ആനന്ദകരമായ അനുഭവമായി മാറി.

പിടിഎ അംഗങ്ങൾ, എം.പി.ടി.എ അംഗങ്ങൾ, അധ്യാപകർ, മാനേജ്മെൻ്റ് കമ്മിറ്റി പ്രതിനിധി കൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli