കൊടിയത്തൂർ: ദേശീയ സ്കോളർഷിപ്പ് പരീക്ഷയായ എൻ.എം.എം.എസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി നാടിൻ്റെ അഭിമാനമായ വിദ്യാർത്ഥിനിക്ക് പ്രദേശവാസികൾ നൽകിയ ആദരവ് വേറിട്ടതായി.
കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനിയും കാരക്കുറ്റി വിളക്കോട്ടിൽ സ്വദേശിനിയുമായ നഷ് വ മണി മുണ്ടയിലിനെയും കുടുംബത്തേയും നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദരിച്ചത്.
പിതാവ് ഉസ്സൻ കുട്ടിക്ക് കുയ്യിൽ അബ്ദുൽ കരീം, മാതാവ് റുബീനക്ക് വാർഡ് മെമ്പർ ഷംലൂലത്ത്, നഷ് വക്ക് ആമിന വിളക്കോട്ടിൽ എന്നിവർ ഉപഹാരം നൽകി. പ്രദേശ വാസികൾ മുഴുവനും ഒത്തുകൂടി ഒന്നിച്ച് ഭക്ഷണവും കഴിച്ചാണ് പിരിഞ്ഞ് പോയത്.
വിവിധ കലാപരിപാടികളും അരങ്ങേറി. വിളക്കോട്ടിൽ റസിഡൻസ് അസോസിയേഷൻ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ചടങ്ങിൽ തീരുമാനമെടുത്തു. ആദരവ് ചടങ്ങ് സി.കെ അബ്ദുല്ല വിളക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി. ഷംലൂലത്ത് അധ്യക്ഷയായി.
മുഹമ്മദുണ്ണി വിളക്കോട്ടിൽ, മുഹ്സിന ബസർ ഖാൻ, ഫാത്തിമ റിയ തുടങ്ങിയവർ സംസാരിച്ചു.
Tags:
KODIYATHUR