മുക്കം: അരാജകവാദം തിരുത്തണം ലഹരിയെ തുരത്തണം എന്ന പ്രമേയത്തിൽ ഐ.എസ്.എം സംസ്ഥാന സമിതി പ്രഖ്യാപിച്ച നല്ല കേരളം പദ്ധതിയുടെ ഭാഗമായി സമൂഹത്തിൻ്റെ സ്വസ്ഥത തയും സമാധാനവും കെടുത്തുന്ന ലഹരിക്കെതിരെയും അരാജക വാദങ്ങൾക്കെതിരെയും ഒരു മാസം തുടരുന്ന പദ്ധതിയുടെ ഭാഗമായി ഈദ് ദിനത്തിൽ നെല്ലിക്കാപറമ്പ് സലഫി മസ്ജിദ് പരിസരത്ത് തീർത്ത ലഹരി വിരുദ്ധ ചങ്ങലയിൽ പങ്കെടുത്ത് വിശ്വാസികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
എ എം അബ്ദുൽ ജലീൽ മദനി, പി അബ്ദുറഹ്മാൻ സുല്ലമി, അബ്ദുല്ല പി പി, സുൽഫിക്കർ സുല്ലമി, മുഹമ്മദ് ആഷിഖ് പി, ശരിക്, അർഷിദ് പി.ടി, ആഷിൽ റഹ്മാൻ, റിൻഷാദ്, സുഹൈൽ തുടങ്ങിയവർ നേതൃത്വം നൽകി.
ചേന്ദമംഗല്ലൂർ ഗുഡ് ഹോപ്പ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ഡോ. ഷബീബ് പി.കെ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. ശാക്കിർ മാസ്റ്റർ, മജീദ് ചക്കാലകൽ, ഫായിസ്, അൽത്താഫ് തുടങ്ങിയവർ നേതൃത്വം നൽകി.
ചെറുവടി സ്കൂൾ ഗ്രൗണ്ട്, സൗത്ത് കൊടിയത്തൂർ, പന്നിക്കോട്, കൂളിമാട് ഈദ് ഗാഹുകളിലും പോസ്റ്റർ പ്രദർശനവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു..
Tags:
MUKKAM