ഫെസ്റ്റിൽ ഒപ്പന അവതരിപ്പിച്ച പന്നിക്കാേട് എ യു പി സ്കൂളിലെ കുട്ടികൾ.
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെ, സഹകരണത്തോടെ വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാടി യൂനിറ്റ് സംഘടിപ്പിക്കുന്ന
കൊടിയത്തൂരിൻ്റെ കലാ - സാംസ്കാരിക - വൈജ്ഞാനികോൽസവമായ ചെറുവാടി ഫെസ്റ്റ് 2025 കാർണിവൽ
രണ്ടാഴ്ച പിന്നിടുമ്പോൾ കാഴ്ചക്കാരുടെ തിരക്കും വർധിക്കുന്നു.
ദിവസവും കേരളത്തിലെ പ്രമുഖ ട്രൂപ്പുകളുടെ കലാപരിപാടികൾ കാണാനായി ആയിരങ്ങളാണ് ഫെസ്റ്റ് നഗരിയിലെത്തുന്നത്. ഇതോടൊപ്പം പ്രാദേശിക കലാ കാരൻമാർക്കും ദിവസവും അവസരങ്ങൾ നൽകുന്നുണ്ട്.
കഴുത്തൂട്ടി പുറായി സ്കൂൾ, പന്നിക്കോട് എ യു പി സ്കൂൾ, സലഫി സ്കൂൾ, തോട്ടുമുക്കം ജി.യു.പി സ്കൂൾ, കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ, ചെറുവാടി സ്കൂൾ തുടങ്ങി നിരവധി വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഫെസ്റ്റ് വേദിയിൽ അവതരിപ്പിച്ചു.
ഇതോടൊപ്പം എൻ.എം.എം.എസ് സംസ്ഥാന ഒന്നാം റാങ്കുകാരി നഷ് വ മണിമുണ്ടയിൽ, ഐ.എസ്.ആർ.ഒയുടെ യുവിക 2025ലേക്ക് സെലക്ഷൻ ലഭിച്ച ആയിഷ റുഫൈദ എന്നിവരെ ഫെസ്റ്റ് വേദിയിൽ വെച്ച് സംഘാടകർ ആദരിക്കുകയും ചെയ്തു.
17 ആം ദിവസത്തെ സാംസ്കാരിക സന്ധ്യ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മറ്റി അംഗം പി.ടി ഹാരിസ് ഉദ്ഘാടനം ചെയ്തു. പി.സി മുഹമ്മദ് അധ്യക്ഷനായി. പി.ടി.എം ഹയർ സെക്കൻ്ററി സ്കൂൾ പ്രധാനാധ്യാപകൻ ജി. സുധീർ, വേൾഡ് മലയാളി കൗൺസിൽ മലബാർ പ്രസിഡന്റ് കെ.പി.യു അലി എന്നിവർ മുഖ്യാതിഥികളായി. ഇ.എൻ യൂസഫ്, ശരീഫ് അമ്പലക്കണ്ടി, ടി.പി ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
21 ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൻ്റെ ഭാഗമായി ദിവസവും വൈകുന്നേരം 5 മണി മുതൽ വിവിധ അമ്യൂസ്മെൻ്റുകൾ, കുടുംബശ്രീ ഉൾപ്പെടെയുള്ളരുടെ സ്റ്റാളുകൾ, കലാ പരിപാടികൾ, ഫുഡ് ഫെസ്റ്റ് തുടങ്ങി നിരവധി പരിപാടികൾ നടക്കും.
ദിവസവും കേരളത്തിലെ പ്രമുഖ ബാൻ്റുകളുടെ കലാപരിപാടികളാണ് ഫെസ്റ്റിൻ്റെ മറ്റൊരു പ്രത്യേകത. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കുന്നതിനായി, ആകാശ ഊഞ്ഞാൽ, ആകാശത്തോണി, ഡ്രാഗൺ ട്രെയിൻ ഉൾപ്പെടെയുള്ള അമ്യൂസ്മെൻ്റുകളും ഒരുക്കിയിട്ടുണ്ട്.
നിലവിൽ
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന് വരുന്ന വ്യാപാര മേള യോടനുബന്ധിച്ചാണ് പരിപാടി നടക്കുന്നത്.
Tags:
KODIYATHUR