Trending

ചെറുവാടി ഫെസ്റ്റ് 2025 കാർണിവൽ; നാടൻ പാട്ടിലലിഞ്ഞ് ചെറുവാടി.


ചെറുവാടി ഫെസ്റ്റ് സാംസ്കാരിക സന്ധ്യയുടെ ഭാഗമായി നടന്ന നാടൻ പാട്ട്.


കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണത്തോടെ വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാടി യൂനിറ്റ് സംഘടിപ്പിക്കുന്ന
കൊടിയത്തൂരിൻ്റെ കലാ - സാംസ്കാരിക - വൈജ്ഞാനികോൽസവമായ ചെറുവാടി ഫെസ്റ്റ് 2025 കാർണിവൽ
15 ആം ദിവസം നാടൻ പാട്ടിലലിഞ്ഞ്
ചെറുവാടി. 

കനൽ തിരുവാലിയുടെ നേതൃത്വത്തിലാണ് നാടൻപാട്ട് അരങ്ങേറിയത്. തിങ്കളാഴാച 
നടന്ന സാംസ്കാരിക സമ്മേളനം 
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. കെ പി സുഫിയാൻ ഉദ്ഘാടനം ചെയ്തു. പി.സി മുഹമ്മദ് അധ്യക്ഷത വഹിച്ചു. 

ഗ്രാമ പഞ്ചായത്തംഗം യു.പി മമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം വൈസ് പ്രസിഡന്റ് പോൾസൺ അറക്കൽ എന്നിവർ മുഖ്യാതിഥികളായി. ലോക കേരള സഭ മെമ്പർ ഗുലാം ഹുസൈൻ കൊളക്കാടൻ, യു. അബ്'ദുൽ കരീം, പി.സി അബ്ദുറഹിമാൻ, പി. ബഷീർ തുടങ്ങിയവർ സംസാരിച്ചു.

21 ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൻ്റെ ഭാഗമായി ദിവസവും വൈകുന്നേരം 5 മണി മുതൽ വിവിധ അമ്യൂസ്മെൻ്റുകൾ, കുടുംബശ്രീ ഉൾപ്പെടെയുള്ളരുടെ സ്റ്റാളുകൾ, കലാപരിപാടികൾ, ഫുഡ് ഫെസ്റ്റ് തുടങ്ങി നിരവധി പരിപാടികൾ നടക്കും. ദിവസവും കേരളത്തിലെ പ്രമുഖ ബാൻ്റുകളുടെ കലാപരിപാടികളാണ് ഫെസ്റ്റിൻ്റെ മറ്റൊരു പ്രത്യേകത.

കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കുന്നതിനായി, ആകാശ ഊഞ്ഞാൽ, ആകാശത്തോണി, ഡ്രാഗൺ ട്രെയിൻ ഉൾപ്പെടെയുള്ള അമ്യൂസ്മെൻ്റുകളും ഒരുക്കിയിട്ടുണ്ട്. നിലവിൽ വ്യാപാരി വ്യവസായി ഏകോപനറെ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന് വരുന്ന വ്യാപാര മേള യോടനുബന്ധിച്ചാണ് പരിപാടി നടക്കുന്നത്.
Previous Post Next Post
Italian Trulli
Italian Trulli