Trending

ചെറുവാടി ഫെസ്റ്റ് 2025 കാർണിവൽ: മാപ്പിളപ്പാട്ടിൽ ആറാടി മൂന്നാം ദിനം.



ചെറുവാടി ഫെസ്റ്റിൻ്റെ ഉദ്ഘാടനം ചെയ്യുന്നു.


കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണത്തോടെ വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാടി യൂണിറ്റ് സംഘടിപ്പിക്കുന്ന
കൊടിയത്തൂരിൻ്റെ കലാ - സാംസ്കാരിക - വൈജ്ഞാനികോൽസവമായ ചെറുവാടി ഫെസ്റ്റ് 2025 കാർണിവലിൽ മൂന്നാം ദിവസം മാപ്പിളപ്പാട്ടിൽ നിറഞ്ഞാടി ചെറുവാടിക്കാർ.


ഫാസിലാ ബാനുവിൻ്റെ നേതൃത്വത്തിൽ നടന്ന മ്യൂസിക്കൽ ഈവ് ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു.
മൂന്നാം ദിവസത്തെ പരിപാടികൾ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ ഉദ്ഘാഘാടനം ചെയ്തു. ഫസൽ കൊടിയത്തൂർ അധ്യക്ഷനായി.

വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി മണ്ഡലം ജനറൽ സെക്രട്ടറി ജിൽസ് പെരിഞ്ചീരി
മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്തംഗം ടി.കെ അബൂബക്കർ, മാധ്യമ പ്രവർത്തകൻ എ.പി മുരളീധരൻ, പി.സി മുഹമ്മദ്, ഇ.എൻ യൂസഫ് തുടങ്ങിയവർ സംസാരിച്ചു.

21 ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൻ്റെ ഭാഗമായി ദിവസവും വൈകുന്നേരം 5 മണി മുതൽ വിവിധ അമ്യൂസ്മെൻ്റുകൾ, കുടുംബശ്രീ ഉൾപ്പെടെയുള്ളരുടെ സ്റ്റാളുകൾ, കലാ പരിപാടികൾ, ഫുഡ് ഫെസ്റ്റ് തുടങ്ങി നിരവധി പരിപാടികൾ നടക്കും.

ദിവസവും കേരളത്തിലെ പ്രമുഖ ബാൻ്റുകളുടെ കലാ പരിപാടികളാണ് ഫെസ്റ്റിൻ്റെ മറ്റൊരു പ്രത്യേകത. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കുന്നതിനായി, ആകാശ ഊഞ്ഞാൽ, ആകാശത്തോണി, ഡ്രാഗൺ ട്രെയിൻ ഉൾപ്പെടെയുള്ള അമ്യൂസ്മെൻ്റുകളും ഒരുക്കിയിട്ടുണ്ട്. നിലവിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന് വരുന്ന വ്യാപാര മേള യോടനുബന്ധിച്ചാണ് പരിപാടി നടക്കുന്നത്.
Previous Post Next Post
Italian Trulli
Italian Trulli