Trending

ചെറുവാടി ഫെസ്റ്റ് 2025 കാർണിവൽ; 13 ദിവസം പിന്നിട്ടു; ഫെസ്റ്റ് സന്ദർശിച്ചത് 40000 ഓളം പേർ.


ചെറുവാടി ഫെസ്റ്റ് സാംസ്കാരിക സന്ധ്യ മുഹമ്മദ് പാതിപ്പറമ്പൻ ഉദ്ഘാടനം ചെയ്യുന്നു.


കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണത്തോടെ വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാടി യൂനിറ്റ് സംഘടിപ്പിക്കുന്ന
കൊടിയത്തൂരിൻ്റെ കലാ - സാംസ്കാരിക - വൈജ്ഞാനികോൽസവമായ ചെറുവാടി ഫെസ്റ്റ് 2025 കാർണിവൽ
13 ദിവസം പിന്നിട്ടു. 13 ദിവസത്തിനിടെ നാൽപ്പതിനായിരത്തോളം ആളുകളാണ്. 

13-ാം ദിവസം ഋതിക നയിച്ച സ്റ്റാർ സിംഗർ നൈറ്റ് അരങ്ങേറി. തുടർന്ന്പന്നിക്കോട് ഗവ. എൽ.പി സ്കുൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. പതിമൂന്നാം ദിവസത്തെ സാംസ്കാരിക സന്ധ്യ വ്യാപാരി വ്യവസായി ഏകാേപന സമിതി മണ്ഡലം വൈസ് പ്രസിഡൻ്റ് മുഹമ്മദ് പാതിപ്പറമ്പൻ ഉദ്ഘാടനം ചെയ്തു. ഇ.എൻ യൂസഫ് അധ്യക്ഷത വഹിച്ചു.

ശരീഫ് അമ്പലക്കണ്ടി, സി.പി ഷമീർ, ഇ.എൻ നദീറ, സി ഫസൽ ബാബു, പി.സി മുഹമ്മദ്, കെ.ടി സയീദ്, കെ.ടി ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു. 21 ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൻ്റെ ഭാഗമായി ദിവസവും വൈകുന്നേരം 5 മണി മുതൽ വിവിധ അമ്യൂസ്മെൻ്റുകൾ, കുടുംബശ്രീ ഉൾപ്പെടെയുള്ളരുടെ സ്റ്റാളുകൾ, കലാപരിപാടികൾ, ഫുഡ് ഫെസ്റ്റ് തുടങ്ങി നിരവധി പരിപാടികൾ നടക്കും.

ദിവസവും കേരളത്തിലെ പ്രമുഖ ബാൻ്റുകളുടെ കലാപരിപാടികളാണ് ഫെസ്റ്റിൻ്റെ മറ്റൊരു പ്രത്യേകത. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കുന്നതിനായി, ആകാശ ഊഞ്ഞാൽ, ആകാശത്തോണി, ഡ്രാഗൺ ട്രെയിൻ ഉൾപ്പെടെയുള്ള അമ്യൂസ്മെൻ്റുകളും ഒരുക്കിയിട്ടുണ്ട്. നിലവിൽ വ്യാപാരി വ്യവസായി ഏകോപനറെ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന വ്യാപാര മേളയോടനുബന്ധിച്ചാണ് പരിപാടി നടക്കുന്നത്.
Previous Post Next Post
Italian Trulli
Italian Trulli