ചെറുവാടി: തല മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ പഞ്ചായത്ത് മെമ്പറുമായ ശങ്കരൻ വൈദ്യരെ ചെറുവാടി കോൺഗ്രസ്സ് കമ്മറ്റി വിഷു പുടവ നൽകി ആദരിച്ചു.
ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറി അഷ്റഫ്, യൂണിറ്റ് കോൺഗ്രസ്സ് കമ്മറ്റി ഭാരവാഹികളായ കുണ്ടപ്പൻ, ബാസിൽ പുത്തലത്ത്, നാസർ കളത്തിൽ, സുമേഷ് കെ.കെ, ചന്ദ്രൻ എം.കെ, മഹിളാ കോൺഗ്രസ് ഭാരവാഹികളായ തസ്ലീന കെ.ജി, റംല കുന്നത്ത്, ഖദീജ പാറപ്പുറത്ത് തുടങ്ങിയവർ സംബന്ധിച്ചു.
Tags:
KODIYATHUR