കൊടിയത്തൂരിൽ ലഹരിക്കെതിരെ എം.എസ്.എഫ്. സംഘടിപ്പിച്ച സംഗമത്തിൽ കെ.എം.സി.സി ഖത്തർ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ഇ.എ നാസർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
കൊടിയത്തൂർ: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കൊടിയത്തൂരിൽ യുവജനങ്ങൾ പ്രതിജ്ഞയെടുത്തു. കൊടിയത്തൂർ ടൗൺ എം..എസ്.എഫ് കമ്മറ്റി സംഘടിപ്പിച്ച ചടങ്ങിൽ കെ.എം.സി.സി ഖത്തർ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ഇ.എ നാസർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം എം.എസ്.എഫ് ട്രഷറർ പി.പി ഷബീൽ മുഖ്യ പ്രഭാഷണം നടത്തി.
ടൗൺ പ്രസിഡണ്ട് പി.പി നാജിം റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടരി കെ.സി സിദാൻ അസ്ലം, മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ട് കെ.പി അബ്ദുറഹ്മാൻ, പഞ്ചായത്ത് ലീഗ് സെക്രട്ടരി ഇ.എ ജബ്ബാർ, ടൗൺ പ്രസിഡണ്ട് ടി.ടി അബ്ദുറഹ്മാൻ, ജന. സെക്രട്ടരി ഇ.കെ മായിൻ മാസ്റ്റർ, ട്രഷറർ പുതിയോട്ടിൽ മുഹമ്മദലി, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടരി പുതുക്കുടി നൗഫൽ, സി.എച്ച് കൾച്ചറൽ സൊസൈറ്റി പ്രസിഡണ്ട് സലാം എള്ളങ്ങൽ, കണ്ണാട്ടിൽ അബ്ദുസമദ്, മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടി, ടി.കെ ഹനീഫ, സി.പി മുഹമ്മദ്, പി.പി ഫൈസൽ, കെ.കെ ആദിൽ, വി.സി അബ്ദുല്ലക്കോയ, പി.വി ഷബീർ സംസാരിച്ചു.
സമാനമനസ്കരെ അണിനിരത്തി ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് എം.എസ്.എഫ് ഭാരവാഹികൾ പറഞ്ഞു.
Tags:
KODIYATHUR