Trending

വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലെ പോരാട്ടത്തിന്റെ കരുത്തുമായ് കൊടിയത്തൂരിൽ നിന്നും ഉദിച്ചുയർന്ന രക്തനക്ഷത്രം സഖാവ് വി. വസീഫ് സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ...


🚩🚩🚩 ലാൽ സലാം.


✍️ ഗിരീഷ് കാരക്കുറ്റി.

കൊടിയത്തൂരിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായ വലിയുപ്പ സഖാവ് വളപ്പിൽ കാതിരിയും,
സിപിഐഎമ്മിന്റെ കൊടിയത്തൂർ ലോക്കൽ കമ്മിറ്റി അംഗവും സാംസ്കാരിക പ്രവർത്തകനുമായ സഖാവ് വി. വീരാൻകുട്ടി മകനായ വി വസീഫെന്ന രാഷ്ട്രീയ നേതാവിനെ കേരളത്തിന് സംഭാവന ചെയ്യുന്നതിൽ വലിയ പങ്കാണ് വഹിച്ചത്.

 പിതാവിനെപ്പോലെ ചെങ്കൊടിക്ക് കീഴിൽ ഇടതോരം ചേർന്ന് നടന്നപ്പോൾ പഠന കാലത്തും പരീക്ഷാക്കാലത്തും വിലക്കാതെ എല്ലാ പ്രോത്സാഹനങ്ങളും പിന്തുണയും നൽകി സഖാവിന് ഊർജ്ജം പകർന്ന രാഷ്ട്രീയ ഗുരുവാണദ്ദേഹം.

സഖാവ് വി. വസീഫിന്റെ പിന്നിട്ട പാതകൾ ബാലസംഘത്തിൽ തുടങ്ങി എസ്.എഫ്.ഐയുടെ നായകനായി അന്ന് അധികാര വർഗ്ഗത്തിനുമുന്നിൽ പതറാതെ അവകാശ സമരപോരാട്ടങ്ങളിൽ ജയിലറകളിലെ കാരിരുമ്പുകൾക്ക് മുന്നിൽ ഗർജിച്ച് കോഴിക്കോട്ടെ വിദ്യാർത്ഥി പ്രസ്ഥാനത്തെ നെഞ്ചിലേറ്റി നയിച്ചപ്പോൾ ചരിത്രത്താളുകളിൽ ഇടം പിടിച്ചു കരുത്തായിന്നും നിലനിൽക്കുന്നു.

പഠിക്കുക പോരാടുക എന്ന എസ്എഫ്ഐയുടെ മുദ്രാവാക്യം ഹൃദയത്തിലേറ്റി ബിരുദധാരിയായി പഠനത്തിലൊന്നാമനായി, വിദ്യാർത്ഥി സമൂഹത്തിന് മാതൃകയായി പ്രവർത്തിക്കുന്ന സമയത്ത് സ്വന്തം പെങ്ങളുടെ വിവാഹത്തലേന്ന് വരെ അധികാര വർഗ്ഗത്തിന്റെ നെറികേടുകൾക്കെതിരെ പോരാടി ജയിലിൽ കിടക്കേണ്ട അവസ്ഥ വേദനാജനകമായിരുന്നു.

വിദ്യാർത്ഥി യുവജന സംഘടന രംഗത്തെ വീറുറ്റ പോരാട്ടവും, അസാധ്യമായ നേതൃത്വ ശൈലിയും കൊണ്ട് ശ്രദ്ധേയമായ സഖാവ് സിപിഐഎമ്മിന്റെ കേരള സംസ്ഥാന കമ്മിറ്റിയിൽ എന്തുകൊണ്ടും യോഗ്യനാണ്, കഴിഞ്ഞകാല പോരാട്ടങ്ങൾ സഖാവിന്റെ മുന്നോട്ടുള്ള പാതയ്ക്ക് കരുത്തായി മാറട്ടെ... ലാൽസലാം
Previous Post Next Post
Italian Trulli
Italian Trulli