Trending

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്നിക്കോട് യൂണിറ്റ്, വ്യാപാരികൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.



പന്നിക്കോട്: പുണ്യ മാസത്തിൻ്റെ പവിത്രതയിൽ ചാലിച്ച സ്നേഹ സമ്മാനം നൽകി. വ്യാപാരികൾക്ക് കൈത്താങ്ങാവുകയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്നിക്കോട് യൂണിറ്റ്.

വ്യാപാര ഭവനിൽ നടന്ന പെരുന്നാൾ കിറ്റ് വിതരണോദ്ഘാടനം യൂണിറ്റ് അംഗം ലോഹിതാക്ഷന് നൽകി ഗ്രാമ പഞ്ചായത്ത് മെമ്പർ യു പി മമ്മദ് പുളിക്കൽ നിർവ്വഹിച്ചു.

വ്യാപാരികളുടെ ക്ഷേമത്തിനായി നിരവധി കാരുണ്യ സേവന പ്രവർത്തനങ്ങൾ കാഴ്ച വെക്കുകയും മാതൃകാപരമായ തീരുമാനങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്ന യൂണിറ്റ് ആണ് പന്നിക്കോട് യൂണിറ്റ് കെ വി വി ഇ എസ്. ചടങ്ങിൽ പ്രസിഡണ്ട് പി വി അബ്ദുല്ല അദ്ധ്യക്ഷനായിരുന്നു.

മൊയ്തീൻ കാരങ്ങാട്, അബ്ദുൽ ഹമീദ് താന്നിക്കലോടി, അബ്ദു റഷീദ് സി പി തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി രാധാ കൃഷണൻ സ്വാഗതവും ട്രഷറർ സഹീദ് പി സി നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli