കൊടിയത്തൂർ: പി.പി.ആർ.എ (പാലക്കോട്ട് പറമ്പിൽ റസിഡൻസ് അസോസിയേഷൻ) ഇഫ്താർ മീറ്റും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. കൊടിയത്തൂർ പാലക്കോട്ട് പറമ്പിൽ വെച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട എം.എൽ.എ ലിൻ്റോ ജോസഫ് മുഖ്യാതിഥിയായി.
ചടങ്ങിൽ പഞ്ചായത്ത് വൈ. പ്രസിഡണ്ട് ഫസലുറഹ്മാൻ, പി.പി.ആർ.എ പ്രസിഡണ്ട് പി.പി സുരേഷ് ബാബു, സെക്രട്ടറി ബർഷാദ്, നൗഷീർ, ഫാഇസ്, ബാബു കണ്ണാട്ടിൽ, എസ്.കെ.യു.പി സ്കൂൾ പ്രധാനധ്യാപിക ഖദീജ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.
പരിപാടിക്ക് ജാഫർ കെ.കെ, സത്താർ പി.പി, പി.എം റഷീദ്, റയീസ് കാക്കിരി, നൗഫൽ പി.വി, അർഷദ് ഖാൻ ഏ.കെ, അഡ്വക്കറ്റ് നജാദ്, എള്ളങ്ങൽ അഹമ്മദ് മാസ്റ്റർ, ഹമീദ് മാസ്റ്റർ എള്ളങ്ങൽ, നാസർ കാക്കിരി, പി.എം ബാബു, മജീദ് മാസ്റ്റർ എള്ളങ്ങൽ, ടി.എൻ മുജീബ്, ഷമീം, അലി പി.പി, നിഷാദ് ഇ, ബാസിൽ പി.പി, അനസ്, നൗഫൽ പി.വി, മുഹമ്മദ് ചെറിയാപ്പു, കാക്കിരി മുഹമ്മദ്, അബ്ദുട്ടി പി.പി, സാദിഖ്, നവാസ് പി.പി, സുഖാർനോ, ശബീർ, ഫിറോസ് തുടങ്ങിയവർ നേതൃത്വം നൽകി.
റസിഡൻസിയിലെ മുതിർന്നവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 600ൽ പരം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
ചടങ്ങിൽ ലഹരിക്കെതിരെ എല്ലാവരും എഴുന്നേറ്റ് നിന്ന് പ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ പ്രോവിഡൻസ് കോളേജ് ചെയർപേഴ്സൺ ഹിബ ഷെറിൻ ചൊല്ലി കൊടുത്തു.
Tags:
KODIYATHUR