ചെറുവാടി: പൊറ്റമ്മൽ ഹൈദരലി ശിഹാബ് തങ്ങൾ സെൻ്റെർ ഫോർ ഹ്യൂമാനിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. കൊടിയത്തൂർ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ.വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
സമിതി ചെയർമാൻ ശുഹൈബ് കൊട്ടുപ്പുറത്ത് അധ്യക്ഷനായി. നിസാം കാരശ്ശേരി, ഡോ. മനുലാൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബാബു പെലുകുന്നത്ത്, ആയിഷ ചേലപ്പുറത്ത്, മെമ്പർമാരായ എം.ടി റിയാസ്, കരിം പഴങ്കൽ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.കെ അഷ്റഫ്, മൂസ പുതിയോട്ടിൽ, എൻ ജമാൽ, വൈത്തല അബൂബക്കർ, സി.കെ മുഹമ്മദ് മാസ്റ്റർ, എസ്.എ നാസർ പ്രസംഗിച്ചു.
തുടർന്ന് നടന്ന ഇഫ്താർ സംഗമത്തിന് സി.വി റസാഖ്, നിയാസ് കെ.വി, അയ്യൂബ് ചേലപ്പുറത്ത്, യൂസുഫലി കെ.ടി, നിഷാദ് ടി, മുജീബ് പരവരിയിൽ, ജംഷീദ് കെ.കെ, ജമാൽ നെച്ചിക്കാട്ട് എന്നിവർ നേതൃത്വം നൽകി. കെ മുഹമ്മദ് ബഷീർ സ്വാഗതവും കെ.വി നവാസ് നന്ദിയും പറഞ്ഞു.
Tags:
KODIYATHUR