'സ്മാർട്ട് ഫെസ്റ്റ്' എന്ന തലക്കെട്ടിൽ കഴുത്തൂട്ടിപുറായ ഗവ എൽ പി സ്കൂളിൽ നടന്ന പഠനോത്സവവും ഖത്തർ പ്രവാസി കൂട്ടായ്മയുടെ സ്നേഹ സമ്മാനമായ സ്മാർട്ട് ക്ലാസ് മുറികളുടെ സമർപ്പണവും കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യുന്നു.
കൊടിയത്തൂർ: 'സ്മാർട്ട് ഫെസ്റ്റ്' എന്ന തലക്കെട്ടിൽ കഴുത്തൂട്ടിപുറായ ഗവ എൽ പി സ്കൂളിൽ നടന്ന പഠനോത്സവവും ഖത്തർ പ്രവാസി കൂട്ടായ്മയുടെ സ്നേഹ സമ്മാനമായ സ്മാർട്ട് ക്ലാസ് മുറികളുടെ സമർപ്പണവും കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ശംസു കുന്നത്ത് അധ്യക്ഷത വഹിച്ചു. വടകര ഡയറ്റ് മുൻ സീനിയർ ലക്ച്ചററും എസ് എസ് എം ടി ടി ഐ വൈസ് പ്രിൻസിപ്പലുമായ എൻ അബ്ദുറഹ്മാൻ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ എം ടി റിയാസ്, കെ ടി അബ്ദുല്ല മാസ്റ്റർ, വി വി നൗഷാദ്, എം വി അബ്ദു റഹ്മാൻ, മുൻ ഹെഡ്മാസ്റ്റർ പി എ ആസാദ്, സി അബ്ദുൽ കരീം, സിറാജുന്നീസ ഉനൈസ് എന്നിവർ ആശംസകൾ നേർന്നു.
വിവിധ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട അവതരണങ്ങളും പ്രദർശനങ്ങളും നടന്നു.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി സ്കൂളിന് ലഭിച്ച സ്പോർട്സ് കിറ്റ് സ്കൂൾ ലീഡർ സഹൻ മുഹമ്മദ്, കായിക സെക്രട്ടറി ആമിഷ് മുഹമ്മദ് എന്നിവർക്ക് പ്രസിഡൻ്റ് ദിവ്യ ഷിബു കൈമാറി.
ഹെഡ്മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും ബി ബിഷ നന്ദിയും പറഞ്ഞു.
Tags:
EDUCATION