കൊടിയത്തൂർ: "റംസാൻ: സഹനം, സമർപ്പണം" എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി എസ്.വൈ.എസ് കൊടിയത്തൂർ പഞ്ചായത്ത് സംഘടിപ്പിച്ച "സംഘടിത സകാത്ത്: ഇസ്ലാമിക മാനം" എന്ന വിഷയത്തിലുള്ള ടാബ്ൾ ടോക്കും ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനവും തുടർന്ന് നടന്ന ഇഫ്താർ മീറ്റും ശ്രദ്ധേയമായി.
സമസ്ത കേന്ദ്ര മുശാവറ മെമ്പർ ഡോ. സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് പഞ്ചായത്ത് പ്രസിഡണ്ട് മൊയ്‌തീൻ പുത്തലത്ത് അധ്യക്ഷനായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ മോഡറേറ്റർ ആയിരുന്നു.
ലഹരി വിരുദ്ധ ക്യാമ്പയിൻ പഞ്ചായത്ത് തല ഉദ്ഘാടനം മുക്കം പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഹർഷിദ് കൂരാച്ചുണ്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം എസ്.വൈ.എസ് ട്രഷറർ എ.കെ അബ്ദുൽ ഗഫൂർ ഫൈസി ലഹരക്കെതിരെ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
സി.കെ ബീരാൻ കുട്ടി, പി.ജി മുഹമ്മദ്, എസ്.എ നാസർ, അമ്പലക്കണ്ടി മുഹമ്മദ് ശരീഫ്, വൈത്തല അബൂബക്കർ, മജീദ് പുതുക്കൂടി, ഇ.എ നാസർ, സാദിഖ് കുറിയേടത്ത്, ഡോ. എ.പി ആരിഫലി, ഹുസൈൻ കൊന്നാലത്ത്, മോയിൻകുട്ടി കുറുവാടങ്ങൾ, എം.എം. ആബിദ്, ഷൌക്കത്ത് പന്നിക്കോട്, എ.പി.സി മുഹമ്മദ്, ഷാഫി കൊന്നാലത്ത് എന്നിവർ പ്രസംഗിച്ചു.
സമസ്ത പൊതു പരീക്ഷയിൽ ചെറുവാടി റൈഞ്ചിലെ വിവിധ മദ്രസ്സ കളിൽ നിന്ന് ടോപ്പ് പ്ലസ് നേടിയ വിദ്യാർഥികൾക്കും, സുപ്രഭാതം മുക്കം റിപ്പോർട്ടറായി നിയമിക്കപ്പെട്ട ഷബീർ കൂട്ട ക്കടവത്തിനുമുള്ള ഉപഹാരം മുക്കം എ.എസ്.ഐ ഹർഷിദ് വിതരണം ചെയ്തു. ലഹരിക്കെതിരെ പഞ്ചായത്തിൽ പൊതു ജന പങ്കാളിത്തത്തോടെ നടത്തുന്ന പരിപാടികൾക്ക് യോഗം പൂർണ്ണ പിന്തുണ നൽകി. എസ്.വൈ.എസ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.കെ അബ്ബാസ് മാസ്റ്റർ സ്വാഗതവും ട്രഷറർ അബ്ദുൽ അസീസ് ചാത്തപറമ്പ് നന്ദിയും പറഞ്ഞു.
Tags:
KODIYATHUR