കൊടിയത്തൂർ : മുക്കം - കക്കാട് - കൊടിയത്തൂർ - ചെറുവാടി റോഡിലെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കോട്ടമുഴി പാലം ലിന്റോ ജോസഫ് എംഎൽഎയുടെ നിർദ്ദേശപ്രകാരം ഇരു നാട്ടുകാരുടെയും , വകുപ്പുതല ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
40 വർഷത്തോളമായി കാരശ്ശേരി കൊടിയത്തൂർ പഞ്ചായത്തുകളെ അതിരിടുന്ന കക്കാടം തോടിന് കുറുകയുള്ള കോട്ടമുഴി പാലം 2018 ലെ പ്രളയത്തോടെ ജീർണാവസ്ഥയിൽ തുടരുന്നത് കാരണം , നിരവധി വാഹനങ്ങൾ കടന്നുപോകുന്നതിൽ അപകട ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. സമയോചിതമായി തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫിന്റെ ശ്രമഫലമായി നാലു കോടി രൂപ ചിലവിൽ 11 മീറ്റർ വീതിയും 18 മീറ്റർ നീളവും അപ്പ്രോച്ച് റോഡും ഉൾപ്പെടെയുള്ള പ്രവർത്തി തുടങ്ങിയിട്ട് ഒരു വർഷമായി. ഒന്നരവർഷമാണ് പ്രവർത്തിക്കാലാവധി .കാലാവധിക്കുള്ളിൽ പൂർത്തീകരിക്കുന്നതിനിടയിലാണ് ഇരുവഴിഞ്ഞി പുഴയുടെ തീരത്തിനോട് ചേർന്ന് കെട്ടിപ്പൊക്കിയ സംരക്ഷണഭിത്തി അപ്രതീക്ഷിതമായി തകർന്നു വീണത് പ്രവർത്തി വൈകാൻ കാരണമായി.
സ്ഥലം സന്ദർശിച്ച് മാർച്ച് 30 നുള്ളിൽ പ്രവർത്തി ഭാഗികമായി പൂർത്തീകരിച്ചു പാലം പൊതുജനങ്ങൾക്കായ് തുറന്നു കൊടുക്കുമെന്ന് എംഎൽഎ നേരത്തെ പറഞ്ഞിരുന്നു.
ലിന്റോ ജോസഫ് എംഎൽഎയുടെ നിർദ്ദേശപ്രകാരം ഇരു നാട്ടുകാരുടെയും, വകുപ്പുതല ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഉത്സവാന്തരീക്ഷത്തിൽ പൊതുജനങ്ങൾക്കായി പാലം തുറന്നു കൊടുത്തു.
ലോറി, ബസ്, തുടങ്ങിയ വാഹനങ്ങൾ ഒഴികെ മറ്റുള്ള വാഹനങ്ങൾക്കെല്ലാം സൗകര്യപ്രദമാണ് ഈ നടപടി.
Tags:
KODIYATHUR