Trending

നൂറുമേനി വിളയിച്ച് എൻഎസ്എസ് വളണ്ടിയർമാർ.

Italian Trulli


വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് അംഗം വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്യുന്നു.

കൊടിയത്തൂർ: വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും, അവരെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാക്കുന്നതിനും, വിദ്യാർത്ഥികൾക്കിടയിൽ ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിനുമായി ആരംഭിച്ച പച്ചക്കറി കൃഷിയിൽ നൂറ് മേനി വിളവ് നേടി എൻ.എസ്.എസ് വളണ്ടിയർമാർ.

കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന് കീഴിലാണ് സ്കൂൾ മുറ്റത്ത്
പൂർണ്ണമായും ജൈവ രീതിയിൽ പച്ചക്കറി കൃഷിയാരംഭിച്ചത്. എൻ.എസ്.എസ് ജില്ലാതല പദ്ധതിയായ ഹരിത ഭൂമിയുടെ ഭാഗമായായിരുന്നു കൃഷി. 
 
വിത്തിറക്കിയത് മുതൽ വിളവെടുപ്പ് വരെയുള്ള പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും നേതൃത്വത്തിലായിരുന്നു നടന്നത്. കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം  വി ഷംലുലത്ത് നിർവഹിച്ചു. 
ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഫസൽ ബാബു അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ എം.എസ് ബിജു എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ടി സലീം, ഷഹർബാൻ കോട്ട, ഫഹദ് ചെറുവാടി, സുബൈർ വളണ്ടിയർമാരായ മിൻഹാൽ, സിനാൻ അൻഫാസ്, അൻഷിൽ, നബീൽ മുർഷിദ് തുടങ്ങിയവർ പങ്കെടുത്തു.
Italian Trulli
Previous Post Next Post