കൊടിയത്തൂർ പഞ്ചായത്ത് പെയിൻ & പാലിയേറ്റീവ് ജിദ്ദ ചാപ്റ്റർ കമ്മറ്റി ജിദ്ദ കോഴിക്കോടൻസ് ഹോട്ടലിൽ നടന്ന ഇഫ്താർ സoഗമത്തിൽ വെച്ച് രൂപീകരിച്ചു. മുഖ്യ രക്ഷധികാരിയായി റഫീഖ് ജിറോഡ്, സി.പി അസീസ് കൊടിയത്തൂർ, വിപി മുഹമ്മദ് എന്നിവരെയും നജീബ് മുസ്ലിയാരകത്ത് പ്രസിഡന്റായും വൈസ് പ്രസിഡന്റായി അഷ്‌റഫ് കുന്നത്ത്, മുനീർ മൈലപ്പുറം, കുട്ടൻ എം.ടി, നസീർ വി, എന്നിവരെയും ജനറൽ സെക്രട്ടറിയായി അൻവർ എം.പി യെയും സെക്രട്ടറിമാരായി ജാസിം സി.പി, ജംഷി കണിയാത്ത്, നാസർ കുളങ്ങര, ജംഷി കണ്ണാട്ടിൽ, ട്രഷറായി അഹമ്മദ് കീരൻ തൊടിക എന്നിവരെയും തെരെഞ്ഞെടുത്തു.
സിപി അസീസ് സ്വാഗതം പറഞ്ഞു നജീബ് മുസ്ലിയാരകത്ത് ആദ്യക്ഷത വഹിച്ച യോഗത്തിൽ റഫീഖ് ജിറോഡ്, ജാസിം സിപി, നാസർ കുളങ്ങര, അൻവർ എം.പി, വിപി മുഹമ്മദ്, അഹമ്മദ് കീരൻ തൊടിക എന്നിവർ സംസാരിച്ചു.
വർഷങ്ങളായി പഞ്ചായത്തിൽ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന കൊടിയത്തൂർ പെയിൻ & പാലിയേറ്റീവ് അസോസിയേഷന് എല്ലാ വിധ പിന്തുണയും നൽകാൻ യോഗം തീരുമാനിച്ചു.
Tags:
KODIYATHUR