Trending

കൗതുക ക്കാഴ്ചകൾ ഒരുക്കിയ പഠനോത്സവം ശ്രദ്ധേയമായി.



കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ തലപഠ നോത്സവം കൊടിയത്തൂർ ജി എം യുപി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യുന്നു.

കൊടിയത്തൂർ: തുടക്കുമ്പോൾ തെളിയുന്ന ഉദ്ഘാടന ഫലകം, ആകാശത്തേക്ക് കുതിച്ചുയരുന്ന റോക്കറ്റ് മാതൃകകൾ, വെള്ളത്തിൽ കത്തി കൊണ്ടിരിക്കുന്ന മെഴുകുതിരി തിരി, റിമോട്ടിൽ പ്രവർത്തിക്കുന്ന കുഞ്ഞൻ റോബോട്ട്, തുടങ്ങി ഒരു വർഷം പഠിച്ച ശാസ്ത്ര ചിന്തകളുടെ പ്രായോഗികത തെളിയിക്കുന്ന പ്രവർത്തനങ്ങൾ പുന രാവിഷ്കരിച്ചപ്പോൾ ജനപ്രതിനിധികൾക്കും രക്ഷിതാക്കൾക്കും സഹപാഠികൾക്കും നാട്ടുകാർക്കും അത്ഭുതം.

കൊടിയത്തൂർ ജി എം യുപി സ്കൂളിൽ നടന്ന "കണ്ണാടി" എന്ന് നാമകരണം ചെയ്യപ്പെട്ട പഠനോത്സവം ആണ് നവ്യാനുഭവമായി മാറിയത്.

പുരാവസ്തുക്കൾ, കുട്ടികൾ തയ്യാറാക്കിയ മാസികകൾ, കായികോപകരണങ്ങൾ, പഠനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രവർത്തി പരിചയ ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും ശ്രദ്ധേയമായി.

പാഠഭാഗങ്ങളിലെ കഥകളും കവിതകളും ദൃശ്യാവിഷ്കാരമായി അവതരിപ്പിച്ച കലാസന്ധ്യ യും നിറപ്പകിട്ട് പകർന്നു. കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ നടന്ന പഞ്ചായത്ത് തല പഠനൊത്സവം ആകർഷണീയത കൊണ്ടും വൈവിധ്യം കൊണ്ടും വേറിട്ട അനുഭവമായി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യാ ഷിബു ശാസ്ത്ര കൗതുകങ്ങൾ നിറഞ്ഞ ഫലകം അനാവരണം ചെയ്തു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസ്സൻ അധ്യക്ഷതവഹിച്ചു.

വാർഡ് മെമ്പർ ടി.കെ അബൂബക്കർ, ഹെഡ്മാസ്റ്റർ ഇ.കെ അബ്ദുൽസലാം, പിടിഎ പ്രസിഡണ്ട് റഷീദ് കുയ്യിൽ, എസ്.എം.സി ചെയർമാൻ നൗഫൽ പുതുക്കുടി, പഞ്ചായത്ത് ഇമ്പ്ളി മെന്റിങ് ഓഫീസർ ജി. അബ്ദുൽ റഷീദ്, ബി ആർ സി ട്രെയിനർ കെപിസഫിയ, അധ്യാപകരായ എം.കെ ഷക്കീല, ഫൈസൽ പാറക്കൽ, എം അബ്ദുൽ കരീം, സുലൈഖാ വലപ്ര എം, പി അനിത, എം.പി ജസീദ, മുഹമ്മദ്‌ നജീബ് ആലിക്കൽ തുടങ്ങിയവർ സംസാരിച്ചു. സ്വപ്ന മാത്യു, എം സതീഷ് കുമാർ, കെ അബ്ദുൽ ഹമീദ്, വി അഞ്ജുഷ, അനുഷ റാണി, ജുനൈ ഹ പർവീൻ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli