Trending

മുക്കത്ത് പതിറ്റാണ്ട് പിന്നിട്ട് ഐക്യപ്പെരുന്നാൾ: സംയുക്ത ഈദ് ഗാഹിൽ വൻ ജന പങ്കാളിത്തം.



മുക്കം അഭിലാഷ് ജംഗ്ഷൻ നഫ്ന കോംപ്ലക്സിൽ നടന്ന മുക്കം സംയുക്ത ഈദ്ഗാഹ്.

മുക്കം: ഒരു വ്യാഴവട്ടക്കാലം പൂർത്തിയാക്കിയ മുക്കത്തെ ഐക്യപ്പെരുന്നാൾ സംയുക്ത ഈദ് ഗാഹിൽ വൻ ജനപങ്കാളിത്തം. സ്ത്രീകളും കുട്ടികളും ഉൾപ്പടെ അഞ്ഞൂറിലധികം വിശ്വാസികൾ പങ്കെടുത്തു. മസ്ജിദുസുബ്ഹാൻ - സലഫി മസ്ജിദ് പള്ളിക്കമ്മറ്റികൾ സംയുക്തമായി മുക്കം അഭിലാഷ് ജംഗ്ഷനിലെ നഫ്ന കോംപ്ലക്സിലാണ് ഈദ്ഗാഹ് സംഘടിപ്പിച്ചത്.

മുക്കം മസ്ജിദു സുബ്ഹാൻ ഖത്തീബ് എം.സി സുബ്ഹാൻ ബാബു പ്രഭാഷണം നടത്തി. ടി.കെ ജുമാൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചാലൂളി അബു, ബഷീർ പാലത്ത്, സലാം പഴന്തോപ്പിൽ, ടി അസീസ്, കോയക്കുട്ടി വി.പി, അൻവർ തടപ്പറമ്പ്, അബ്ദുൽ മജീദ് കറുത്തപറമ്പ്, അഹമ്മദ് സൈദ് ചോണാട്, കെ പി സുബൈർ കറുത്തപറമ്പ്, സലാം തടപ്പറമ്പ്, സാദിഖ് കറുത്തപറമ്പ്, സലീം തടപ്പറമ്പ്, സിദ്ധീഖ് എം.കെ, സൈനബ എൻ.കെ, ലൈലാബി നാഫിയ, ഫിൽസി, അത്തീഖ, മുഹമ്മദ് മനയിൽ, ബിലാൽബക്കർ, നാസർ ചോണാട്, ഡോ എ അബൂബക്കർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli