തൻസീം റഹ്മാൻ എൻ.കെയാണ് കൊടിയത്തൂരിൽ നിന്നും മുക്കം വരെ നഗ്നപാദനായി ഓടി പ്രതിഷേധിച്ചത്.
കൊടിയത്തൂർ: "ലഹരി വിപത്താണ്, ആരോഗ്യമാണ് സമ്പത്ത്" എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് കൊണ്ട്, കാലിക്കറ്റ് ഗേൾസ് ജി.വി.എച്ച്.എസ്.എസ് അധ്യാപകൻ തൻസീം റഹ്മാൻ എൻ.കെ കൊടിയത്തൂരിൽ നിന്നും മുക്കം വരെ (5.6 km) നഗ്നപാദനായി ഓടി തൻ്റെ പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിച്ചു.
സമൂഹത്തെ കാർന്നു തിന്നുന്ന മാരകമായ ലഹരി വിപത്തിനെതിരെ ഓരോരുത്തരും രംഗത്തിറങ്ങേണ്ടതുണ്ടെന്നും, അത് ഒരോരുത്തരുടെയും ഉത്തരവാദിത്യമാണെന്നും യുവ അധ്യാപകൻ ഓർമിപ്പിച്ചു. തെയത്തും കടവ് സൗഹൃദ വേദിക്ക് വേണ്ടി ജവാദ് റഹ്മാൻ എൻ.കെ മുക്കത്ത് ഹാരമർപ്പിച്ച് സ്വീകരിച്ചു. ജവാദ് മാസ്റ്റർ ടി.കെ, ഫാരിസ് കെ.എം, ജൈസൽ എ എം ബി എന്നിവർ സംസാരിച്ചു.
ലഹരിക്കെതിരായിട്ടുള്ള എല്ലാവിധ പ്രവർത്തനങ്ങൾക്കും സൗഹൃദ വേദി പൂർണ പിന്തുണ പ്രഖ്യാപിച്ചു.
അനസ് എൻ.കെ, ഷാനു വഹാബ്, ഫായിസ് കെ.എം, ജിഫിൻ ഹുസൈൻ എന്നിവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി.
Tags:
KODIYATHUR