Trending

ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.



വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ലഹരി ബോധവൽക്കരണവുംഇഫ്താർ മീറ്റും പരിപാടിയിൽ മുജാഹിദ് ബാലുശ്ശേരി ഉദ്ഘാടനം നിർവഹിക്കുന്നു.


ചെറുവാടി: സമൂഹത്തിൽ നടമാടി കൊണ്ടിരിക്കുന്ന വിവിധതരം അനാശാസ പ്രവർത്തനങ്ങൾക്കും കാരണം വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗമാണെന്നു വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയും ഇഫ്താർ സംഗമവും അഭിപ്രായപ്പെട്ടു.

പാശ്ചാത്യ നാടുകളിലെ നൈറ്റ് ലൈഫ് കേരളത്തിലേക്കും വരുന്നതോടെ ലഹരി ഉപയോഗം യുവാക്കളിൽ വർദ്ധിക്കാൻ കാരണമാകുന്നുവെന്നും, ലഹരി മാഫിയയുടെ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തണമെന്നും പരിപാടി അഭിപ്രായപ്പെട്ടു.  

ചെറുവാടി വിസ്ഡം സെന്ററിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസും ഇഫ്താർ സംഗമവും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ മുജാഹിദ് ബാലുശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. ന്യൂ ഹോപ്പ് ഡി അഡിക്ഷൻ സെൻറർ ഡയറക്ടർ ജമാൽ ചെറുവാടി മുഖ്യപ്രഭാഷണം നിർവഹിച്ചു. 

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലം സെക്രട്ടറി വി.കെ കബീർ, അജുവദ് ബി തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ ഹബീബ് റഹ്മാൻ, മൊയ്തീൻ പാറപ്പള്ളി, ഡോ. മുബീൻ എം, അസീൽ സി.വി, ഫസൽ കല്പള്ളി വിസ്ഡം സ്റ്റുഡൻസ് ഭാരവാഹികളായ ബർജീസ് ഫവാസ്, സുഹാദ് അബ്ദുൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli