ചെറുവാടി: പൊറ്റമ്മൽ പതിനൊന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണവും പെരുന്നാൾ കിറ്റ് വിതരണം സംഘടിപ്പിച്ചു. കൊടിയത്തൂർ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ.വി അബ്ദുറഹിമാൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ മുഹമ്മദ് ബഷീർ അധ്യക്ഷനായി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എൻ ജമാൽ, കെ എച്ച് മുഹമ്മദ്, സി കെ മുഹമ്മദ് മാസ്റ്റർ, കെ വി നവാസ്, പോക്കുട്ടി കുഴിക്കണ്ടത്തിൽ, മുജീബ് പരവരി, മുഹമ്മദ് കുട്ടി കുഴിക്കണ്ടത്തിൽ, അഹമ്മദ് കുട്ടി ചേലപ്പുറത്ത്, അദ്നാൻ കെ ടി, ജംഷീദ് കെ കെ, ആദിൽ സഹൽ, കുഞ്ഞി മൊയ്തീൻ വി സംബന്ധിച്ചു.
Tags:
KODIYATHUR