Trending

മാടാമ്പി - ഈട്ടിക്കുന്ന് ഫൂട്ട്പാത്ത് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കണം - വെല്‍ഫെയര്‍ പാര്‍ട്ടി.



മാടാമ്പി - ഈട്ടിക്കുന്ന് ഫൂട്ട്പാത്ത് നിര്‍മ്മാണം ഉടന്‍
പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ ദിവ്യഷിബുവിന് വെല്‍ഫെയര്‍ പാര്‍ട്ടി മാടാമ്പി യൂനിറ്റ് നിവേദനം നല്‍കുന്നു.

തോട്ടുമുക്കം: മാടാമ്പി പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ കാലങ്ങളായുള്ള ആവശ്യമായ മാടാമ്പി - ഈട്ടിക്കുന്ന് ഫൂട്ട്പാത്ത് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി വാര്‍ഡ് മെംബര്‍ ദിവ്യഷിബുവിന് നിവേദനം സമര്‍പ്പിച്ചു.

നടപ്പാത നിര്‍മ്മാണത്തിനായി 3 ലക്ഷം രൂപ ഫണ്ട് അനുവദിച്ച
വാര്‍ഡ് മെംബറെയും കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയെയും യോഗം അഭിനന്ദിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി റഫീഖ് കുറ്റിയോട്ട് ഉദ്ഘാടനം ചെയ്തു. 

ബാവ പവര്‍വേള്‍ഡ്, സാലിം ജീറോഡ്, മാടാമ്പി യൂനിറ്റ് പ്രസിഡന്റ് ഭാര്‍ഗവി വേലായുധന്‍, ഗിരിജ, ബിയ്യക്കുട്ടി, രാജന്‍, അജിത എന്നിവര്‍ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli