കൊടിയത്തൂർ: "മാലിന്യ മുക്ത കേരളത്തിനായി കൈകോർക്കാം" മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി സിപിഐഎം കൊടിയത്തൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊടിയത്തൂർ മാക്കൽ
കുടുംബാരോഗ്യ കേന്ദ്രം ശുചീകരിച്ചു. സിപിഐഎം ഏരിയ കമ്മിറ്റി അംഗം അരുൺ. ഇ യുടെ അധ്യക്ഷതയിൽ തിരുവമ്പാടി ഏരിയ കമ്മിറ്റിയംഗം നാസർ കൊളായി ഉദ്ഘാടനം ചെയ്തു. സി ടി സി അബ്ദുള്ള, കരീം കൊടിയത്തൂർ എന്നിവർ സംസാരിച്ചു.
അഖിൽ കെ പി, ജിഷ അടുപ്പശ്ശേരി, മോഹൻദാസ്, മുജീബ് വളപ്പിൽ, അബി ഇ, ബാബു വി.സി, രതീഷ് എ പി, റസാക്ക് ചാലക്കൽ, പ്രജോഷ് വി.സി എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.
ഗിരീഷ് കാരക്കുറ്റി സ്വാഗതവും അനസ് താളത്തിൽ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR