Trending

അവാർഡ് ജേതാവിനെ ആദരിച്ചു.



ഇൻസ്‌പെയർ അവാർഡ് ജേതാവ് റസിൻ ഇബ്രാഹിന് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഫസൽ കൊടിയത്തൂർ ഉപഹാരം നൽകുന്നു.
കൊടിയത്തൂർ: നൂതന ചിന്തകൾക്ക് ദേശീയ തലത്തിൽ നൽകുന്ന അംഗീകാരമായ ഇൻസ്‌പെയർ അവാർഡ് നേടിയ കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ റസിൻ ഇബ്രാഹിമിനെ ആദരിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഫസൽ കൊടിയത്തൂർ ഉപഹാരം നൽകി.

പി.ടി.എ പ്രസിഡന്റ്‌ റഷീദ് കുയ്യിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി.കെ അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി. 

ഹെഡ് മാസ്റ്റർ ഇ.കെ അബ്ദുൽ സലാം, എസ്.എം.സി ചെയർമാൻ നൗഫൽ പുതുക്കുടി, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ്‌ ടി.ടി അബ്ദു റഹ്മാൻ, അധ്യാപകരായ എം.കെ ഷക്കീല, ഫൈസൽ പാറക്കൽ, കെ.പി നഷീദ, വി അഞ്ജുഷ, അനുഷ റാണി, നജീബ് ആലിക്കൽ, സുലൈഖ വലപ്ര, എം.പി ജസീദ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli