മുക്കം: ചേന്ദമംഗലൂർ സുന്നിയ്യ അറബിക് കോളേജിലെ ലൈബ്രറി അസിസ്റ്റന്റ് തസ്തികയിൽ നിന്ന് വിരമിക്കുന്ന പി.കെ സൈനുദ്ദീനുള്ള യാത്രയയപ്പും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങ് കോളേജിയേറ്റ് എജുക്കേഷൻ സീനിയർ സൂപ്രണ്ട് എം. സുഹൈൽ ഉദ്ഘാടനം ചെയ്തു.
മാനേജർ മോയിഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം മധു രാമനാട്ടുകര, ജി.എം.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ വാസു, മാനേജിംഗ് കമ്മറ്റി പ്രസിഡണ്ട് ഡോ. സി.കെ അഹമ്മദ്, മുൻ പ്രിൻസിപ്പാൾ ഡോ.കെ.കെ ഇസ്മായിൽ, പ്രൊഫസർ മുഹമ്മദ് ബാക്കൂത്ത്, മുൻ അധ്യാപകൻ ഡോ. മുഹമ്മദ് എം.പി, സ്റ്റാഫ് സെക്രട്ടറി പ്രൊഫസർ പി.പി അബ്ദുൽ റസാഖ്, അറബിക് വിഭാഗം മേധാവി ഡോ.കെ.എം അബ്ദുൾ ലത്തീഫ് നദ് വി, കൊമേഴ്സ് വിഭാഗം തലവൻ പി.ടി ജൈസൽ, ഹെഡ് അക്കൗണ്ടന്റ് എം.പി അബ്ദുസ്സലിം, ലൈബ്രേറിയൻ ശാദിയ മുഹമ്മദ്, മലയാള വിഭാഗം അധ്യാപകൻ എൻ ശശികുമാർ, ഇംഗ്ലീഷ് വിഭാഗം അധ്യാപിക ബാസില, ഓഫീസ് പ്രതിനിധി മുഹമ്മദ് ഷാജി, കോളേജ് യൂണിയൻ ചെയർമാൻ നിഹാൽ എന്നിവർ സംസാരിച്ചു. പി.കെ സൈനുദ്ദീൻ മറുപടി പ്രസംഗം നടത്തി.
പ്രിൻസിപ്പാൾ ഡോ. കെ അഷ്റഫ് സ്വാഗതവും സംഘാടക സമിതി കൺവീനർ ഡോ. പി മുജീബ് നന്ദിയും പറഞ്ഞു. യാത്രയയപ്പിനു ശേഷം ഇഫ്താർ സംഗമവും നടന്നു.
Tags:
MUKKAM