ചെറുവാടി: ചെറുവാടി യൂണിറ്റ് വ്യാപാരി വ്യവസായി സമിതി സംഘടിപ്പിക്കുന്ന "വ്യാപാരോത്സവ് 25" നോടനുബദ്ധിച്ച് ചുള്ളിക്കാപറമ്പിൽ മയക്കുമരുന്ന് വിരുദ്ധ ബോധവൽകരണവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവൃ ഷിബു പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ടി.പി അബ്ദുൽ മജീദ് അധ്യക്ഷനായി. ചെറുവാടി സി.എച്ച്.സി മുൻ മെഡിക്കൽ ഓഫീസർ ഡോ എൻ മനുലാൽ മുഖ്യപ്രഭാഷണം നടത്തി.
സമിതി ഏരിയ പ്രസിഡണ്ട് കെ.ടി നളേഷൻ, ഇ രമേശ് ബാബു, എം.ടി റിയാസ്, എൻ.കെ അഷറഫ്, സമിതി ഏരിയ ജോ സിക്രടറി ബാബു വെള്ളാരംകുന്ന് എന്നിവർ സംസാരിച്ചു. വി വി നൗഷാദ് ലഹരി വിരുദ്ധപ്രതിജ്ഞ ച്ചൊല്ലി കൊടുത്തു.
കലാകാരന്മായ സാജിദ് ചോല, എ.പി രാഗേഷ് ഫൈസൽ പുത്തലത്ത് എന്നിവരുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തതോടെ ലഹരി വിരുദ്ധ കാരിക്കേച്ചർ വരയും സംഘടിപ്പിച്ചു. കൺവീനർ പി.പി നജ്മുദ്ധീൻ സ്വാഗതവും ശരീഫ് നടുവത്ത് നന്ദിയും പറഞ്ഞു.
Tags:
KODIYATHUR