മുക്കം: കെ.എസ്.ടി.എ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാമ്പയിൻ്റെ ഭാഗമായി മുക്കം സബ് ജില്ലാ ബ്രിഗേഡ്സിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ സബ് ജില്ലാതല ഉദ്ഘാടനം മുക്കം മുൻസിപ്പൽ ചെയർമാൻ പി.ടി ബാബു നിർവ്വഹിച്ചു.
മുക്കം ബസ്റ്റാൻ്റ് പരിസരത്ത് നിറങ്ങളിൽ മുക്കിയ കൈ ക്യാൻവാസിൽ പതിച്ച് ലഹരിക്കെതിരെ അധ്യാപക കവചം തീർത്തു.
കെ.പി ബബി ഷ അധ്യക്ഷത വഹിച്ചു. വി. അജീഷ്, പി.സി മുജീബ് റഹിമാൻ, പി പത്മശ്രീ, കെ.സി ഹാഷിദ് എന്നിവർ സംസംസാരിച്ചു. കെ.എസ്.ടി.എ ബ്രിഗേഡ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പൊതു ജനങ്ങൾക്ക് ലഘുലേഖ വിതരണവും നടത്തി.
Tags:
MUKKAM