കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് 41000 രൂപ വില വരുന്ന പുസ്തകങ്ങൾ ഇ. ഉസ്സൻ മാസ്റ്റർ സമൃതി ലൈബ്രറിയിലേക്ക് നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവിൽ നിന്നും ലൈബ്രറി കമ്മറ്റി പ്രസിഡണ്ടും വാർഡ് മെമ്പറുമായ ടി.കെ അബൂബക്കർ മാസ്റ്റർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
ചടങ്ങിൽ മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ കണ്ണാട്ടിൽ അബ്ദുസമദ്, ഇ. കുഞ്ഞിമായിൻ, റഫീഖ് കുറ്റ്യോട്ട് എന്നിവർ സംസാരിച്ചു. ലൈബ്രറി കമ്മറ്റി സെക്രട്ടറി ജാഫർ പുതുക്കുടി സ്വാഗതവും ലൈബ്രറിയേൻ ഫാത്തിമ റിൻഷ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR